ശ്വേത മേനോനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍

മലയാളികള്‍ക്ക് പ്രിയപ്പെട്ടൊരു നടിയാണ് ശ്വേത മേനോന്‍. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായിരുന്ന ശ്വേത മേനോന്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനിലൂടെ പുറത്തായിരുന്നു. മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നടി മോഡലിംഗിലും ബോളിവുഡ് സിനിമയിലുമെല്ലാം കഴിവ് തെളിയിച്ച വ്യക്തിയാണ്.
ശ്വേത മേനോന്‍ എന്ന നടിയെ കുറിച്ച് അറിയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. മലയാളത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചതെങ്കിലും മോഡലിംഗില്‍ ഐശ്വര്യ റായിയ്‌ക്കൊപ്പം മത്സരിച്ച വ്യക്തി കൂടിയാണ് ശ്വേത മേനോന്‍. നടിയെ കുറിച്ച് അധികം ആര്‍ക്കും അറിയില്ലാത്ത ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു.
മോഡലിംഗിലൂടെയും മറ്റും സിനിമയിലേക്കെത്തിയ ശ്വേത മേനോന്‍ മലയാള സിനിമയിലൂടെയായിരുന്നു കരിയര്‍ ആരംഭിച്ചിരുന്നത്. ശ്വേത ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത് പതിമൂന്നാമത്തെ വയസിലായിരുന്നു. അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു ശ്വേത അഭിനയിച്ചിരുന്നത്. അതിന് ശേഷം വിവിധ കഥാപാത്രങ്ങളിലൂടെ നിരവധി മലയാളം സിനിമകളിലും ശ്വേത അഭിനയിച്ചിരുന്നു.
അല്‍പ വസ്ത്രധാരിയായി കാമസൂത്ര എന്ന ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തില്‍ അഭിനയിച്ചാണ് ശ്വേത മേനോന്‍ പരസ്യ മേഖലയില്‍ പ്രശസ്തയാവുന്നത്. അതിന് ശേഷമായിരുന്നു മോഡലിംഗ് രംഗത്തേക്കുള്ള നടിയുടെ പ്രവേശനം.
ഒന്ന് രണ്ട് സിനിമകളിലഭിനയിച്ചതിന് ശേഷം ശ്വേത മേനോന്‍ മോഡലിംഗിലേക്ക് ഇറങ്ങുകയായിരുന്നു. അവിടെ ഭാഗ്യം ശ്വേതയ്‌ക്കൊപ്പമായിരുന്നു. 1994 ല്‍ ഐശ്വര്യ റായി ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട മത്സരത്തില്‍ ശ്വേത മേനോനും പങ്കെടുത്തിരുന്നു. മത്സരത്തില്‍ മിസ് യുണിവേഴ്‌സായി സുസ്മിത സെന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സെക്കന്‍ഡ് റൗണ്ണര്‍ അപ്പ് ശ്വേതയായിരുന്നു.
പ്രശസ്തിയിലേക്ക് അതിവേഗമെത്തിയ ശ്വേത മേനോന്‍ ബോളിവുഡിലും നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. 1997 ല്‍ പൃഥ്വി എന്ന സിനിമയിലൂടെ യായിരുന്നു നടി ബോളിവുഡിലെത്തിയത്. എന്നാല്‍ ഇഷ്‌ക് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷത്തില്‍ അഭിനയിച്ച് തിളങ്ങിയിരുന്നു. തുടര്‍ന്നിങ്ങോട്ട് കൈ നിറയെ ഹിന്ദി സിനിമകളായിരുന്നു ശ്വേതയെ തേടി എത്തിയിരുന്നത്. നായികയായി ബോളിവുഡില്‍ തിളങ്ങിയ നടിയ്ക്ക് മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നു.
ശ്വേത മേനോന്‍ മലയാളത്തില്‍ അഭിനയിച്ച ചില സിനിമകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. രതിനിര്‍വ്വേദം, കയം, കളിമണ്ണ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളായിരുന്നു വിവാദങ്ങള്‍ പടച്ചുവിട്ടത്. കളിമണ്ണ് എന്ന ചിത്രത്തില്‍ തന്റെ ഒര്‍ജിനല്‍ പ്രസവം കാണിച്ചതായിരുന്നു ഏറ്റവുമധികം പ്രശ്ങ്ങളുണ്ടാക്കിയത്.
ബോളിവുഡ് മോഡലായ ബോബി ബോന്‍സലേയെ ആയിരുന്നു ശ്വേത മേനോന്‍ ആദ്യം വിവാഹം കഴിച്ചിരുന്നത്. ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ശേഷം 2011 ല്‍ ശ്രീവത്സന്‍ മേനോനെ നടി വിവാഹം കഴിച്ചു.
https://www.facebook.com/Malayalivartha