ഒമര്‍ ലുലുവിന്റെ നായിക മിയയോ സണ്ണിയോ?

അഡാറ് ലവിന് ശേഷം പവര്‍ സ്റ്റാര്‍ എന്നൊരു ചിത്രം കൂടി ഒമര്‍ ലുലു സംവിധാനം ചെയ്യുന്നതായി ഇതനോടകം വാര്‍ത്തകള്‍ വന്നിരുന്നു. സിനിമയില്‍ പോണ്‍ നായിക മിയ ഖലീഫ അഭിനയിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മിയ ഇന്ത്യയിലേക്ക് തന്നെ വരില്ലെന്നായിരുന്നു നടിയുടെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചത്. മിയ വന്നില്ലെങ്കില്‍ എന്താ ഇന്ത്യയുടെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിവേഗം വാര്‍ത്ത പ്രചരിക്കുകയാണ്.
ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ചങ്ക്‌സ് എന്ന സിനിമയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാനാണ് മിയ ഖലിഫ വരുന്നതായി പറഞ്ഞത്. ഇപ്പോള്‍ ആ വേഷം അവതരിപ്പിക്കാന്‍ സണ്ണി ലിയോണ്‍ എത്തുമെന്നും അടുത്ത വര്‍ഷം ആദ്യം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. സണ്ണിയ്‌ക്കൊപ്പം നിരവധി പുതുമുഖങ്ങളും യുവതാരങ്ങളും ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനെ കുറിച്ച് ഒമര്‍ ലുലുവോ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകരോ ഇനിയും വ്യക്തത വരുത്തിയിട്ടില്ല.
ചങ്ക്‌സ് ബോക്‌സോഫീസില്‍ നല്ല പ്രകടനം നടത്തിയ സിനിമയായിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗമൊരുക്കാന്‍ കാരണം സണ്ണി ലിയോണ്‍ തന്നെയായിരുന്നെന്നായിരുന്നു മുന്‍പ് വന്നിരുന്ന വാര്‍ത്തകള്‍.
സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയ സാഹചര്യത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ രൂപപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചങ്ക്‌സ് 2 അഡള്‍ട്ട് കോമഡി ഴോണറിലുള്ള ചിത്രമായിരിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha