സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിക്കുന്നു...

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഭാരത് എന്ന ചിത്രത്തില്‍ സല്‍മാന്റെ നായികയായി കത്രീന കൈഫ് എത്തുന്നതായി ഫിപ്പോര്‍ട്ട്. ഒരു കാലത്ത് ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു സല്‍മാന്‍ ഖാനും കത്രീന കൈഫും. ഇരുവരുടെയും പ്രണയവും വേര്‍പിരിയലുമെല്ലാം ഒരുപാട് ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ കത്രീന ഒരുങ്ങുന്നത്. പ്രിയങ്ക പിന്മാറിയതിനാലാണ് സല്‍മാന്റെ നായികയാവാന്‍ കത്രീന എത്തുന്നത്. ഭാരതിന്റെ ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനം നിമിഷമായിരുന്നു പ്രിയങ്കയുടെ പിന്മാറ്റമുണ്ടായത്. വ്യക്തിപരമായ കാരണങ്ങളാലാണ് പ്രിയങ്ക പിന്മാറിയതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
നിക് ജോനാസുമായുള്ള വിവാഹത്തിന് വേണ്ടിയാണ് പ്രിയങ്ക ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. ഭാരതിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫറാണ് പ്രിയങ്കയുടെ പിന്മാറ്റം സ്ഥിരീകരിച്ച് ആദ്യം രംഗത്ത് വന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നുള്ള നടിയുടെ പെട്ടെന്നുള്ള പിന്മാറ്റത്തെ വിമര്‍ശിച്ച് സഹ നിര്‍മ്മാതാവ് നിഖില്‍ നമിത് രംഗത്തെത്തിയിരുന്നു. വളരെ പെട്ടെന്ന് മുന്നറിയിപ്പുകളൊന്നുമില്ലാതെ ഭരതില്‍ നിന്ന് പിന്മാറിയത് പ്രൊഫഷണലല്ല എന്നായിരുന്നു് നിഖിലിന്റെ അഭിപ്രായം.ലണ്ടനില്‍ പ്രിയങ്കയുടെ മുപ്പത്തിയാറാം ജന്മദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു വിവാഹനിശ്ചയം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറിലാകുംവിവാഹമെന്നാണ് സൂചന.
റേസ് 3യ്ക്കു ശേഷം സല്‍മാന്‍ ഖാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഭാരത്. അലി അബ്ബാസ് സഫറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ സിനിമയായിട്ടാണ് സംവിധായകന്‍ അണിയിച്ചൊരുക്കുന്നത് എന്നാണറിയുന്നത്.
വമ്ബന്‍ താരനിരയാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമയില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha