കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അദിതി റാവു

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ആദിതി റാവു ഹൈദരി രംഗത്ത്. തനിക്ക് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതോടെ അവസരങ്ങള്‍ നഷ്ടമായി. ഇതേ തുടര്‍ന്ന് എട്ടുമാസത്തോളമാണ് സിനിമയുമായി ബന്ധമില്ലാതെയിരുന്നത്.
ഈ സാഹചര്യം നേരിട്ടപ്പോള്‍ ഒരുപാട് കരഞ്ഞെങ്കിലും അതില്‍ ഒട്ടും പശ്ചാത്താപം ഇന്നുമില്ല. ഞാന്‍ അത്ര അസ്വസ്ഥയായത് സിനിമ നഷ്ടമായതിനാല്‍ മാത്രമല്ല, പെണ്‍കുട്ടികളെ ഇങ്ങനെയാണ് ഇവര്‍ സമീപിക്കുന്നത് എന്ന് മനസിലാക്കിയതും കൊണ്ടുകൂടിയാണ്, അദിതി വെളിപ്പെടുത്തി .
സ്വയം തീരുമാനമെടുക്കാന്‍ കഴിവുള്ളവരായിരിക്കണം സ്ത്രീകള്‍. ഇന്‍ഡസ്ട്രിയില്‍ ഇതൊരു കെണിയാണ്. ഇങ്ങനെ ചെയ്താല്‍ മാത്രമേ സിനിമകള്‍ ലഭിക്കൂ എന്ന ഭയമാണ് പലരേയും ഇതിന് പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ കഴിവില്‍ സ്വയം വിശ്വാസമുണ്ടെങ്കില്‍ മികച്ച സിനിമകള്‍ തേടിയെത്തുകതന്നെ ചെയ്യും എന്ന് അദിതി പറഞ്ഞു.
ഇത്തരത്തില്‍ കാസ്റ്റിംഗ് കൗച്ചിനെ നേരിട്ടത് കൂടുതല്‍ മാനസികമായി ബലം നല്‍കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാട്രുവെളിയിടൈ, പദ്മാവത് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയാണ് അദിതി. മലയാള ചിത്രമായ പ്രജാപതിയാണ് ആദ്യ സിനിമ.
https://www.facebook.com/Malayalivartha