സ്ത്രീകളില്‍ എളുപ്പം ഓര്‍ഗാസമുണ്ടാകാന്‍

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്കു രതിമൂര്‍ഛയുണ്ടാകുകയെന്നത് അവര്‍ക്ക് പുരുഷത്വം തെളിയിക്കുകയെന്നതിന്റെ ഒരു അടിസ്ഥാനം കൂടിയാണ്. എന്നാല്‍ പലപ്പോഴും പല കാര്യങ്ങള്‍ കൊണ്ടും സ്ത്രീകള്‍ക്ക് രതിമൂര്‍ഛയുണ്ടാകാന്‍ എളുപ്പവുമല്ല. സ്ത്രീകളില്‍ സെക്‌സിലൂടെ രതിമൂര്‍ഛയിലെത്തുന്നവരുടെ എണ്ണം ഏതാണ്ട് 50 ശതമാനത്തില്‍ താഴെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. തങ്ങളുടെ പങ്കാളിയ്ക്ക് എളുപ്പം ഓര്‍ഗാസമുണ്ടാകാന്‍ പുരുഷന്മാര്‍ പല വഴികളും തേടുന്നവരുമുണ്ട്.
സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും രതിമൂര്‍ഛയിലെത്താന്‍ തടസം നില്‍കുന്ന ഒന്നാണ് സ്‌ട്രെസ്. ഇതുകൊണ്ടുതന്നെ സെക്‌സ് മൂഡുണ്ടാക്കുന്ന അന്തരീക്ഷമൊരുക്കാന്‍ പുരുഷന്‍ ശ്രമിയ്ക്കുക. പുരുഷനേക്കാള്‍ സെക്‌സ് മൂഡിലെത്താന്‍ സ്ത്രീയ്ക്കു സമയം പിടിയ്ക്കും. ഇതിനായുള്ള അവസരം പുരുഷന്‍ ഒരുക്കുക. സെക്‌സ് മൂഡ് പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ സ്ത്രീയെ സഹായിക്കും.
സെക്‌സിനിടയിലും മുന്നോടിയുമായി പ്രണയാതുരമായ സംഭാഷണങ്ങള്‍ സ്ത്രീകള്‍ക്കു മാനസികമായും ശാരീരികമായും സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് പെട്ടെന്നുള്ള ഓര്‍ഗാസത്തിലേയ്ക്കുള്ള ഒരു വഴിയാണ്. ഫോര്‍പ്ലേ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാനുള്ള എളുപ്പ വഴിയാണ്. നേരിട്ടു സെക്‌സിലേയ്ക്കു കടക്കുന്നത് സ്ത്രീകളുടെ സെക്‌സ് താല്‍പര്യങ്ങള്‍ നിഷേധിയ്ക്കുന്ന ഒന്നാണ്.
കാരണം സ്ത്രീകള്‍ ഫോര്‍പ്ലേയിലൂടെയാണ് സെക്‌സിനു മാനസികമായും ശാരീരികമായും തയ്യാറാകുക. ലൂബ്രിക്കേഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് ഇത് ഏറെ അത്യാവശ്യവുമാണ്. ഫോര്‍പ്ലേയിലൂടെ പെട്ടെന്നു തന്നെ സെക്‌സ് മൂഡിലെത്തുന്ന സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകാനും വളരെ എളുപ്പമാണ്.
https://www.facebook.com/Malayalivartha