സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്ന് നടി രമ്യ നമ്പീശൻ

അമ്മയിൽ നിന്ന് പുറത്തുവന്നതോടെ സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കാൻ ശ്രമമെന്ന് നടി രമ്യ നമ്പീശൻ. പ്രശ്നമുണ്ടെന്ന് ആവർത്തിച്ച് പറയേണ്ട സ്ഥിതിയാണ്. പ്രശ്നങ്ങൾ പരിഹരിക്കണം. ഡബ്ല്യുസിസി പുരുഷൻമാർക്ക് എതിരായ സംഘടനയല്ലെന്നും രമ്യ നമ്പീശൻ പറഞ്ഞു.
ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയായ അമ്മയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശന്‍ ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചത്. കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അടിച്ചമര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമം നടക്കുന്നതായി രമ്യ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha