മോഡലിംഗ് സിനിമയിലേക്കുള്ള കുറുക്കുവഴിയല്ലെന്ന് പാര്‍വതി നായര്‍

ചുരുങ്ങിയ കാലംകൊണ്ടുതന്നെ തെന്നിന്ത്യന്‍ ഭാഷകളില്‍ പ്രശസ്തയായ യുവനടിയാണ് പാര്‍വതി നായര്‍. സിനിമയെക്കുറിച്ചു മനസ്സിലാക്കിയത് മോഡലിംഗ് രംഗത്തു നിന്നാണെന്ന് താരം പറയുന്നു. പക്ഷേ മോഡലിംഗിലൂടെയല്ല സിനിമയിലെത്തിയതെന്ന് താരം തുറന്നു പറയുന്നു.
മോഡലിംഗ് ചെയ്ത കാരണം സിനിമയില്‍ എടുക്കാതിരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. മോഡലല്ലേ, ഭയങ്കര പോഷായിരിക്കും എന്നു കരുതി നാടന്‍ ടൈപ് റോള്‍ വരുമ്പോള്‍ പരിഗണിക്കാറില്ല. ബോഡി ലാംഗ്വേജ്, ആറ്റിറ്റിയൂഡ് വേറെയായിരിക്കും എന്ന തോന്നലാണ്. അത് തെറ്റായ ധാരണയാണ്. അത്തരക്കാര്‍ക്ക് നാടന്‍ കഥാപാത്രവും ചെയ്യാന്‍ പറ്റും എന്നാണെന്റെ വിശ്വാസം.
മോഡലിംഗില്‍ ഹൈ ലെവലില്‍ എത്താത്തവരാണ് കൂടുതലും സിനിമയിലേക്കെത്തുന്നത്. റാമ്പ് വാക്ക് ഒക്കെ ചെയ്യുന്ന മോഡല്‍സിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്ന പതിവില്ല. ഇത് മലയാളം ഇന്‍ഡസ്ട്രിയിലെ മാത്രം കാര്യമല്ല. ടോപ്പ് മോഡല്‍സ് സിനിമയില്‍ അധികം വരാറില്ല. അവരെ അതിന് പരിഗണിക്കാറുമില്ല. ആക്ടിംഗിന് പ്രാധാന്യമുള്ള പരസ്യത്തില്‍ അഭിനയിക്കുന്നവര്‍ക്ക് സിനിമയിലേക്കുള്ള സാദ്ധ്യത കൂടുതലാണ്.
ഞാന്‍ റാമ്പും പരസ്യചിത്രങ്ങളും ചെയ്ത ആളാണ്. ജീവിതത്തില്‍ സ്‌ട്രോംഗ് പേഴ്‌സണാലിറ്റി ആകണമെന്ന് ആഗ്രഹിച്ചിരുന്നു. നല്ല രീതിയില്‍ എന്തെങ്കിലും ചെയ്ത് സൊസൈറ്റിയില്‍ ഇന്‍ഫഌവന്‍സ് ചെയ്യാന്‍ പറ്റുന്ന വ്യക്തിയായി മാറണമെന്നുണ്ടായിരുന്നു. ആ തോന്നല്‍ കാരണം ചെറുപ്പം മുതലേ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. അങ്ങനെ മാസ്റ്റര്‍ മൈന്‍ഡ് മത്സരത്തില്‍ ഞാന്‍ ജയിച്ചു. വേറൊരു മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പായി.
https://www.facebook.com/Malayalivartha