പലരും പറയാതെ പറഞ്ഞത് ആത്മഹത്യ ചെയ്യാനെന്ന് നടിയുടെ വെളിപ്പെടുത്തല്‍

വിവാഹ മോചനത്തോടെ ജീവിതത്തിലെ പ്രതീക്ഷകള്‍ അസ്തമിച്ചതോടെ ആത്മഹത്യ ചെയ്യാനാണ് സമൂഹം പ്രോത്സാഹിപ്പിച്ചതെന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടി ദല്‍ജീത്ത് കൗര്‍. ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നാണ് താരം വിവാഹ ബന്ധത്തില്‍ നിന്ന് മോചനം നേടിയത്. എന്നാല്‍ അതിനുശേഷം ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതിനുപകരം ആത്മഹത്യ ചെയ്യാനാണ് സമൂഹം പ്രോത്സാഹിപ്പിച്ചതെന്നും നടി ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.
ഗാര്‍ഹിക പീഡനം ആരോപിച്ച് ഷലീന്‍ ഭാനോട്ടില്‍നിന്നു വിവാഹമോചനം നേടിയ ദല്‍ജീത്ത് സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ താരമാണ്. ഇനിയും തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്ന് മനസിലായപ്പോളാണ് താന്‍ മകനോടൊപ്പം വിവാഹ ബന്ധത്തില്‍ നിന്നു പുറത്തുവന്നതെന്നും കൌര്‍ വ്യക്തമാക്കി. വ്യക്തിജീവിതത്തിലെ തകര്‍ച്ചയെക്കാള്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്രൂരമായ മനോഭാവമാണ് തന്നെ വേദനിപ്പിച്ചതെന്നാണ് ദല്‍ജീത്തിന്റെ തുറന്നുപറച്ചില്‍.
പല സ്ത്രീകളും അതിശയത്തോടെ ചോദിച്ചു: മകനെ ഒറ്റയ്ക്കു വളര്‍ത്താനോ ? പുരുഷന്‍മാര്‍ നിങ്ങളെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. മകനൊപ്പം നിങ്ങളെ സ്വീകരിക്കാന്‍ ആരും തയാറാകില്ല. ജീവിതം അവസാനിച്ചു. ഇനി ആത്മഹത്യ ചെയ്യൂ എന്നാണു പലരും പറയാതെ പറഞ്ഞതെന്നും ദല്‍ജീത്ത് പറയുന്നു.
https://www.facebook.com/Malayalivartha