എന്നെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട...

തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങുന്ന നടി പ്രിയ ഭവാനി ശങ്കര്‍ സിനിമകളില്‍ മാത്രമല്ല മറിച്ച് സാമൂഹ്യ മാധ്യമങ്ങളിലും ആക്റ്റീവ് ആയ നടിയാണ്. കടൈക്കുട്ടി സിങ്കം എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ഭവാനി ശങ്കര്‍. കഴിഞ്ഞ ദിവസം നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ലേറ്റസ്റ്റ് ഫോട്ടോസ് അപ്‌ലോഡ് ചെയ്തതിനു പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
എന്നാല്‍ നടിയുടെ കടുത്ത ആരാധകന് ഫോട്ടോകളിലെ നടിയുടെ വസ്ത്രധാരണം തീരെ പിടിച്ചില്ല. ആരാധകന്‍ ആ ഫോട്ടോസിനോടുള്ള ദേഷ്യം കമന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കമന്റിന് നടിയും തിരിച്ചു മറുപടി കൊടുത്തിരുന്നു. പ്രിയ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ അവരുടെ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. മേലാല്‍ അത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഒരു ആരാധകന്‍ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.
എനിക്ക് നിങ്ങളില്‍ പ്രതീക്ഷയുണ്ട്. നിങ്ങള്‍ എന്റെ സ്വപ്‌നനായികയാണ്. ഇങ്ങനെയുള്ള മോശം ചിത്രങ്ങള്‍ അണിഞ്ഞ നിന്നെ പിന്തുണയ്ക്കുന്നത് യഥാര്‍ത്ഥ ആരാധകരല്ല. നിങ്ങളോടുള്ള ഇഷ്ടംകൊണ്ടും കരുതല്‍ കൊണ്ടുമാണ് അങ്ങനെ പറയുന്നത് എന്നാണ് ആരാധകന്‍ ഫോട്ടോയുടെ താഴെ കമന്റ് ചെയ്തത്.തന്നെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റ് പ്രിയയുടെ ശ്രദ്ധയില്‍പ്പെട്ടു.
അതിന് അവര്‍ തക്കതായ മറുപടി നല്‍കുകയും ചെയ്തു.എനിക്ക് നിങ്ങളുടെ സ്വപ്‌ന നായിക ആകേണ്ട. മുന്‍വിധിയോടു കൂടി നിങ്ങള്‍ എന്നെ കാണുകയും വേണ്ട. നിങ്ങള്‍ക്ക് മറ്റൊരു സ്വപ്‌നനായികയെ ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. അഹങ്കാരം കൊണ്ടു പറയുന്ന മറുപടിയല്ല. എന്റെ മൂല്യവും സംസ്‌കാരവും നിങ്ങള്‍ തീരുമാനിക്കുന്നപോലെയല്ല. ഒന്നര ഇഞ്ചുള്ള എന്റെ സുതാര്യമായ വസ്ത്രത്തെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ വിഷമിക്കുന്നതില്‍ അര്‍ഥമില്ല. എന്റെ വസ്ത്രത്തില്‍ എനിക്ക് യാതൊരു പ്രശ്‌നവും തോന്നുന്നില്ല. നിങ്ങളെപ്പോലെ ഉള്ളവര്‍ അത് സൂം ചെയ്ത് വേണ്ടാത്ത അഭിപ്രായങ്ങള്‍ പറയുന്നുവെന്ന് നടി പ്രതികരിച്ചു.
https://www.facebook.com/Malayalivartha