ദൈവം എന്നെ കൊണ്ടെത്തിച്ചത് ഇവിടെ... തുറന്ന് പറഞ്ഞ് നിത്യ

ഏതൊരു ഇന്‍ഡസ്ട്രിയിലും അപൂര്‍വമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് തുറന്ന് പറയുകയാണ് നടി നിത്യ. അതിനെ പൊതുവായി ചിത്രീകരിക്കേണ്ട കാര്യമില്ല. എല്ലാവരും സ്ത്രീകളെ മോശമായി കാണുന്നവരല്ല. ആണിനെക്കാള്‍ ഇരട്ടി ടാലന്റുള്ള പെണ്ണിന് ഒരു പക്ഷേ അതിന്റെ പകുതി സ്വീകരണം പോലും കിട്ടുന്നുണ്ടാവില്ല. അതില്‍ സങ്കടപ്പെട്ടിരുന്നിട്ട് കാര്യമില്ല. പരാതിപ്പെടാന്‍ പോകാതെ പൊരുതി നേടുകയാണ് വേണ്ടതെന്നും താരം പറയുന്നു.
ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫറാകണം, നാഷണല്‍ ജ്യോഗ്രഫി ചാനലില്‍ ജോലി ചെയ്യണം... ഇതൊക്കെയായിരുന്നു നിത്യമേനോന്റെ ആഗ്രഹങ്ങള്‍. കിഴക്കന്‍ ബംഗ്ലുരുവിലെ നിത്യയുടെ വീടിന് ചുറ്റും പച്ചപ്പാണ്. പലയിനം പക്ഷികള്‍ മരക്കൂട്ടങ്ങളില്‍ കലപില കൂട്ടുന്നു.''ഇതുപോലെ സ്വസ്ഥവും ശാന്തവുമായ ഒരു സ്ഥലമാണ് ഞാനെന്നും മോഹിച്ചിരുന്നത്.
പക്ഷേ ദൈവം എന്നെ കൊണ്ടെത്തിച്ചത് സിനിമയുടെ ആരവങ്ങളിലും ബഹളങ്ങളിലുമാണ്. സിനിമ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയാല്‍ ഞാന്‍ മറ്റൊരാളാണ്. സിനിമയെക്കുറിച്ച് പാടെ മറക്കും. സിനിമയിലഭിനയിക്കുമ്‌ബോള്‍ നഷ്ടപ്പെടുന്ന ഊര്‍ജം ഞാന്‍ തിരിച്ച് പിടിക്കുന്നത് പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്നാണ്. മരക്കൂട്ടങ്ങളെയും പക്ഷികളെയും എത്രനേരം നോക്കിയിരുന്നാലും ബോറടിക്കില്ല.''
എന്നെ പോലെ ചിന്തിക്കുന്നവരോട് മാത്രമേ എനിക്ക് ആശയവിനിമയം നടത്താന്‍ കഴിയൂ. അഭിമുഖത്തില്‍ പലരും പറയാത്തതാവും എഴുതിവിടുക.അല്ലെങ്കില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അവരുടേതായ വ്യാഖ്യാനം ചമച്ച് എഴുതും. ചിലപ്പോള്‍ പൊട്ടത്തരങ്ങളായിരിക്കും ചോദിക്കുക. ഞാനത് ആസ്വദിക്കാറില്ല. ഞാനൊരുപാട് മോഹിച്ച് വന്ന പ്രൊഫഷനല്ല സിനിമ. അതു കൊണ്ട് തന്നെ പബ്ലിസിറ്റിയും സെല്‍ഫ് പ്രൊമോഷനും ചെയ്യാറില്ല.എന്നാല്‍ സിനിമയെ രണ്ടാംതരമായി കാണുന്നില്ല.
സിനിമയിലെത്തിയ ശേഷം ഞാനാലോകം ആസ്വദിക്കാനും ഉത്തരവാദിത്വത്തോടെ ജോലി ചെയ്യാനും തുടങ്ങി.നല്ല സിനിമകള്‍ക്ക് വേണ്ടി എന്റെ കഴിവു പൂര്‍ണമായും പുറത്തെടുക്കാന്‍ ശ്രമിക്കാറുണ്ട്. നായകനോടൊപ്പം മരം ചുറ്റി പാടുന്നതാണ് യഥാര്‍ത്ഥ നായികയെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.നായികയായാല്‍ ചില പ്രത്യേക സ്റ്റൈലിലുള്ള വേഷവും മേക്കപ്പും വേണമെന്നൊന്നുമില്ല. കുറേ കാലത്തിന് ശേഷമാണ് പ്രാണ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വരുന്നത്.
അത് നല്ലൊരു സിനിമയായിരിക്കുമെന്ന് ഉറപ്പുണ്ട്. മലയാളത്തിലഭിനയിക്കാന്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ചെറിയ ബഡ്ജറ്റില്‍ ഒന്നാന്തരം സിനിമകളുണ്ടാക്കുന്ന മറ്റൊരു ഇന്‍ഡസ്ട്രി വേറെ ഉണ്ടാവില്ല. നിലവാരമുള്ള സിനിമകളാണ് മലയാളത്തിലുണ്ടാകുന്നവയിലേറെയും. മലയാള സിനിമയെ മറ്റു ഭാഷകളിലെ സിനിമാപ്രവര്‍ത്തകര്‍ പുകഴ്ത്തി പറയുന്നത് കേള്‍ക്കുമ്‌ബോള്‍ അഭിമാനം തോന്നും.
https://www.facebook.com/Malayalivartha