റിയാലിറ്റി ഷോയില്‍ വീട്ടമ്മമാര്‍ക്കായി വാചാലയായി താരസുന്ദരി

'ഇന്ത്യ ഐഡല്‍ 10' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തുകൊണ്ട് താരസുന്ദരി ഐശ്വര്യ റായ് ബച്ചന്‍ രാജ്യത്തെ വീട്ടമ്മമാരെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സിഇഒമാര്‍ വീട്ടമ്മമാരാണെന്നാണ് നടി ഐശ്വര്യ റായ് പറഞ്ഞത്.
റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ ഇന്ദിര ദാസിന്റെ പ്രകടനത്തിന് ശേഷം വീട്ടമ്മമാരെക്കുറിച്ചുള്ള ഐശ്വര്യയുടെ കാഴ്ചപ്പാടിനെ കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇങ്ങനെ പറഞ്ഞത്. അവര്‍ക്ക് പരമാവധി ബഹുമാനവും അഭിനന്ദനവും നല്‍കണമെന്നും ഐശ്വര്യ പറഞ്ഞു. രാജ്യത്തിലേയും ലോകത്തിലേയും എല്ലാ വീട്ടമ്മാര്‍ക്കും ബഹുമാനവും അഭിനന്ദനവും അറിയിക്കാനും താരം മറന്നില്ല.
ലോകത്തിലെ മറ്റേത് വീട്ടമ്മയേയും പോലെ മനോഹരിയായ സ്ത്രീയാണ് ഐശ്വര്യ റോയ് എന്നാണ് ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളായ വിശാല്‍ ധഡ്‌ലാനി പറഞ്ഞത്. തന്റെ ഒരു മ്യൂസിക് വേള്‍ഡ് ടൂറിനിടെ അമിതാഭ് ബച്ചന്‍ തന്നെയും തന്റെ കൂടെയുണ്ടായിരുന്ന മുഴുവന്‍ പേരെയും ഡിന്നര്‍ പാര്‍ട്ടിക്ക് ക്ഷണിച്ചു.
ലോകത്തിലെ ഏറ്റവും സുന്ദരിയായ ഐശ്വര്യ റോയ് അന്ന് തങ്ങള്‍ ഓരോരുത്തര്‍ക്കും കൈകൊണ്ട് ഡിന്നര്‍ വിളമ്ബി തന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്. തങ്ങള്‍ എല്ലാവരും ഭക്ഷണം കഴിച്ചതിന് ശേഷമായിരുന്നു ഐശ്വര്യ കഴിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha