കാസ്റ്റിങ് കൗച്ചിങിനെ കുറിച്ച് നടി അര്‍ച്ചന പത്മിനി

സിനിമയില്‍ നടക്കുന്ന കാസ്റ്റിങ് കൗച്ചിങ് വിവാദ വിഷയമായിരിക്കെ നടി അര്‍ച്ചന പത്മിനിയും തുറന്നു പറയുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ സെറ്റില്‍വെച്ച് മോശം അനുഭവമുണ്ടായെന്ന് അര്‍ച്ചന പറയുന്നു. സൂപ്പര്‍ സ്റ്റാര്‍ ആരെണെന്ന് വെളിപ്പെടുത്താതെയാണ് അര്‍ച്ചനയുടെ തുറന്നുപറച്ചില്‍.
കൊന്നിട്ടാല്‍ പോലും ആരും അറിയില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സിനിമയോട് മാനസികമായി സഹകരിക്കാന്‍ പറ്റാതെയായപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു. അവള്‍ക്കൊപ്പം, മിന്നാമിനുങ്ങ്, രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് അര്‍ച്ചന.
സിനിമയിലെ പ്രൊഡക്ഷന്‍ മാനേജറാണ് എന്നോട് മോശമായി പെരുമാറിയത്. എന്നാല്‍ അയാളുടെ പൊരുമാറ്റത്തെ ഞാന്‍ ചോദ്യം ചെയ്തിരുന്നു.
അത് പിന്നീട് സെറ്റില്‍ വലിയ പ്രശ്‌നമാകുകയും ചെയ്തിരുന്നു. എന്റെ നിലപാടുകള്‍ അറിയിച്ച് ആ വ്യക്തിക്കെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. സംഭവത്തിന് ശേഷം എനിക്ക് ഭീഷണി നേരിടേണ്ടതായി വന്നുവെന്നും അര്‍ച്ചന പറയുന്നു.
https://www.facebook.com/Malayalivartha