നവാസുദ്ധീന്റെ നോട്ടത്തെക്കുറിച്ച് നടി റാസിക ദുഗല്‍
നന്ദിത ദാസ് സംവിധാനം ചെയ്ത ചിത്രമായ മാന്റോ റിലീസിന് ഒരുങ്ങുകയാണ്. ഋഷി കപൂര്‍, ഗുര്ദാന് മാന്‍, ജാവേദ് അക്തര്‍, താഹിര്‍ രാജ് ബാസിന്, റാസിക ദുഗല്‍ എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ചിത്രത്തില്‍ മാന്റോയായി എത്തിയത് നവാസുദ്ധീന് സിദ്ധിഖിയായിരുന്നു.
ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലമായി ഒരു രൂപയാണ് നവാസുദ്ധീന് വാങ്ങിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്റെ ഭാഗമായ ഋഷി കപൂര്‍, ഗുര്ദാന് മാന്‍, ജാവേദ് അക്തര്‍ എന്നിവരും പ്രതിഫലം വാങ്ങിയില്ല. എന്നാല്‍ ചിത്രത്തിന്റെ പ്രതിഫലം വാങ്ങിയതിന് തന്നെ നവാസുദ്ധീന് സംശയത്തോടെയാണ് നോക്കിയതെന്നാണ് ചിത്രത്തില്‍ അഭിനയിച്ച താരം റാസിക ദുഗല്‍.
ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയതിന് നവാസുദ്ധീന് സിദ്ധിഖി തന്നെ 'നീ എന്നെ ചതിച്ചില്ലേ' എന്ന രീതിയിലാണ് നോക്കിയതെന്നാണ് താരം പറയുന്നത്. ചിത്രത്തില്‍ അഭിനയിച്ചതിന് എനിക്ക് പണം ലഭിച്ചു. എന്നാല്‍ നവാസുദ്ധീന് ഒരു രൂപയാണ് ലഭിച്ചത്. നന്ദിത ദാസ് ഇതുവരെ അദ്ദേഹത്തിന് പണം നല്‍കിയിട്ടില്ല. എന്നാല്‍ തനിക്ക് പ്രതിഫലം കിട്ടിയെന്ന് അടുത്തിടെ അദ്ദേഹം മനസിലാക്കിയപ്പോള്‍ തന്നെ സംശയത്തോടെ നോക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്.
താഹിര്‍ രാജ് ബാസിനും ഞാനുമായിരുന്നു ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ച അഭിനേതാക്കള്‍. അവിശ്വാസത്തോടെയാണ് നവാസ് എന്നെ നോക്കിയത്. നി എന്നെ ചതിച്ചല്ലേ എന്ന രീതിയില്‍. ഇത് കണ്ട് ' എന്നോട് ക്ഷമിക്കണം ഇത് എനിക്ക് നേരെ ഉപയോഗിക്കരുത്' എന്ന് താന്‍ പറഞ്ഞെന്നും അതുകേട്ട് അദ്ദേഹം ഞെട്ടിയെന്നുമാണ് റാസികയുടെ വാക്കുകള്‍. നവാസിനൊപ്പമുള്ള അഭിനയം വളരെ രസകരമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha