Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതി... ന്യൂറോ സര്‍ജറിയ്ക്കും നട്ടെല്ല് സര്‍ജറിയ്ക്കും ശേഷം ചെറുതായി കണ്ണുകള്‍ തുറന്നപ്പോഴും ഉള്ളിൽ തിരഞ്ഞത് ഭാര്യയെയും ജാനിമോളെയും ആകാം; മകളുടെ വിയോഗം ഇരുവരെയും അറിയിക്കാനാകാതെ ബന്ധുക്കൾ

27 SEPTEMBER 2018 10:08 AM IST
മലയാളി വാര്‍ത്ത

കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഇന്നലെ വെന്റിലേറ്ററില്‍ നിന്നും ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തില്‍ മാറ്റിയിരുന്നു. ബാലഭാസ്‌കര്‍ ചെറുതായി കണ്ണുകള്‍ തുറന്നു. ബാലഭാസ്‌കറിന് ന്യൂറോ സര്‍ജറിയും നട്ടെല്ലിന് സര്‍ജറിയും കഴിഞ്ഞു. രണ്ടും വിജയമായിരുന്നു. ചൊവ്വാഴ്ച തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു തിരുവനന്തപുരത്തേ വീട്ടിലേക്ക് മടങ്ങിവരവെ പള്ളിപ്പുറത്തുവച്ചാണ് അപകടമുണ്ടായത്.

ബന്ധുക്കളെ തിരിച്ചറിയുന്നുണ്ടെന്നാണ് സൂചനകള്‍. നിലവില്‍ ശരീരം മരുന്നുകളോട് പ്രതികരിച്ചു വരികയാണെന്നും അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ലക്ഷ്മിയും മരുന്നിനോട് പ്രതികരിക്കുന്നുണ്ട്. ഇവരുടെ കണ്ണില്‍ നിന്നും വെള്ളം വരുന്നുണ്ടെന്നും ആരോഗ്യനില പുരോഗമിക്കുന്നതിന്റെ ലക്ഷണമാണെന്നുമാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

എന്നാല്‍, മകളുടെ വിയോഗം ഇരുവരോടും ഇതുവരെ അറിയിച്ചിട്ടില്ല. ഇന്ന് തന്നെ ബന്ധുക്കൾ ഇവരെ അറിയിക്കുമെന്നാണ് സൂചന. മകള്‍ തേജ്വസിനി ബാലയുടെ മൃതദേഹം എംബാം ചെയ്തു സൂക്ഷിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഈ മാസം അവസാന വാരത്തോടെ വേനൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം  (12 minutes ago)

സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്  (18 minutes ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (28 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ മുന്നറിയിപ്പ്.... . പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഏപ്രിൽ അവസാന വാരത്  (43 minutes ago)

വിദേശയാത്രയും സ്ഥാനക്കയറ്റവും; കുംഭം രാശിക്കാർക്ക് ഭാഗ്യവാരം.  (57 minutes ago)

ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ദമ്പതികൾ തമ്മിൽ കലഹമോ? കുടുംബത്തിൽ സമാധാനം നിലനിർത്താൻ ഈ രാശിക്കാർ ശ്രദ്ധിക്കുക.  (1 hour ago)

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....  (1 hour ago)

ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം  (1 hour ago)

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്  (1 hour ago)

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (7 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (7 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (7 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (8 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (8 hours ago)

Malayali Vartha Recommends