ഇനി ബിഗ്‌ബോസിൽ നിർണായകമായ മണിക്കൂറുകൾ മാത്രം; സാബുവും പേളിയും തമ്മില്‍ മത്സരം മുറുകുമ്പോൾ ഇരുവരെയും കടത്തിവെട്ടാൻ മൂന്നാമതൊരാളോ? ആകാംക്ഷയോടെ പ്രേക്ഷകർ

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഈ പരിപാടിയില്‍ മാറ്റുരയ്ക്കാനായി എത്തിയത്. ഗ്രാന്റ് ഫിനാലെ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. വിജയകരമായി മുന്നേറിയ പരിപാടി ഇപ്പോള്‍ ഫിനാലെയില്‍ എത്തി നില്‍ക്കുകയാണ്.
അവശേഷിക്കുന്ന അഞ്ചു മത്സരാര്‍ത്ഥികളില്‍ വിജയി ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. സാബു മോന്‍, പേളി മാണി, അരിസ്‌റ്റോ സുരേഷ്, അരിസ്‌റ്റോ സുരേഷ്, ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരീം എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രി 7 മണിക്ക് അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യും. അതേസമയം ടെലിവിഷന്‍ അവതാരകയും നടിയുമായ പേളിയും അവതാരകനായ സാബു മോനും തമ്മില്‍ കടുത്ത മത്സരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഡല്‍ ഷിയാസ് കരീമിനുംശക്തമായ പ്രേക്ഷക പിന്തുണയുണ്ട്. മത്സരാര്‍ത്ഥികള്‍ക്കു വേണ്ടി സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരുന്നു. പേളിക്ക് വേണ്ടി പി.ആര്‍ ഏജന്‍സി രംഗത്തിറങ്ങിയെന്ന ആരോപണങ്ങളും ശക്തമാണ്. മത്സരത്തില്‍ നിന്നും പുറത്തുപോയവരെല്ലാം ഈ ആഘോഷത്തില്‍ പങ്കെടുക്കാനായി തിരിച്ചെത്തിയിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തുപോയവരുടേതടക്കം നിരവധി പേരുടെ കലാപ്രകടനങ്ങള്‍ ഫിനാലെയിലുണ്ടാവും. മോഹന്‍ലാലിന്റെ അവതരണം മാത്രമല്ല ഇത്തവണയുള്ളത്.
തങ്ങളുടെ പെര്‍ഫോമന്‍സിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് താരങ്ങള്‍. ഇതാദ്യമായാണ് ലൈവ് പെര്‍ഫോമന്‍സുമായെത്തുന്നതെന്ന് താരങ്ങളില്‍ പലരും പറഞ്ഞിരുന്നു. ശ്വേത മേനോനും ശ്രീലക്ഷ്മിയുമായണ് അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയത്. ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങളാലാണ് വരാത്തതെന്ന് താരങ്ങള്‍ പറഞ്ഞിരുന്നുവെന്ന് സഹതാരങ്ങള്‍ അറിയിച്ചിരുന്നു. ഹൗസിനകത്തെ ശ്രീനിഷ്-പേളി പ്രണയം വലിയ ചര്‍ച്ചയായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യപെടുന്നുവെന്നും അവതാരകനായ മോഹന്‍ലാലിനോട് തുറന്ന് പറഞ്ഞ നാള്‍ മുതല്‍ ഇരുവരുടെയും ആരാധകര്‍ പിന്തുണയുമായി രംഗത്ത് വന്നിരുന്നു. പേളിഷ് ആര്‍മി എന്ന പേരില്‍ ഫാന്‍സ് അസോസിയേഷനുകളും സജീവമായി.
ബിഗ് ബോസിന്റെ നീക്കങ്ങളെല്ലാം പ്രവചനാതീതമാണ്. അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോവുന്നതെന്നതിനെക്കുറിച്ച് ഒരു സൂചന പോലും ലഭിക്കാറില്ല. രസകരമായ ടാസ്‌ക്കുകള്‍ക്കിടയിലും ട്വിസ്റ്റുമായെത്താറുണ്ട് ബിഗ് ബോസ്. ഫിനാലെയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്ന സര്‍പ്രൈസും ട്വിസ്റ്റുകളും എന്തായിരിക്കുമെന്നറിയാനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അവസാനഘട്ടത്തില്‍ രണ്ട് പേര്‍ കൂടി പുറത്താവാന്‍ സാധ്യതയുണ്ടെന്നും മൂന്ന് പേരാണ് ഫൈനലില്‍ മത്സരിക്കുന്നതെന്ന തരത്തിലുള്ള വാദങ്ങളാണ് ചിലര്‍ ഉന്നയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha