ബിഗ് ബോസ് സീസണ്‍ വൺ അവസാന മണിക്കൂറുകളിലേയ്ക്ക്... ബിഗ്ബോസ് ഇനി മടങ്ങി വരുമോ? ആകാംക്ഷയോടെ സീസണ്‍ 2; രഘുരാമചന്ദ്രന്‍ പറയുന്നു

ജൂണ്‍ 24 ന് ആഘോഷപൂര്‍വ്വം ആരംഭിച്ച ഷോ ഇപ്പോള്‍ 100 ദിവസം പിന്നിട്ട് തിരശീല വീഴാന്‍ പോകുകയാണ്. ബിഗ് ബോസ് സീസണ്‍ 1 അതിന്റെ അവസാന മണിക്കൂറുകളിലേയ്ക്ക് നീങ്ങുകയാണ്. വിജയി ആരാണെന്ന് അറിയാന്‍ വളരെ കുറച്ച് നേരം കൂടി കാത്തിരുന്നാല്‍ മതിയാകും. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ ചോദിക്കുന്ന ത് ബിഗ്ബേസ് സീസണ്‍ 2 നെ കുറിച്ചാണ്. ബിഗ്ബോസ് ഇനി മടങ്ങി വരുമോ, എപ്പോഴാണ് ഷോ എന്നുമുളള നിരവധി സംശയങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. ഇതിനുള്ള മറുപടി ഏഷ്യാനെറ്റ് ബിസിനസ് ഹെഡും സീനിയര്‍ വൈസ് പ്രസിഡന്റുമായ രഘുരാമചന്ദ്രന്‍ പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ്.
ബിഗ് ബോസ് മലയാളത്തിന് സീസണ്‍ 2 ഉണ്ടാവും എന്നത് 100 ശതമാനം ഉറപ്പാണെന്ന് പറയുന്നു രഘുരാമചന്ദ്രന്‍. "സീസണ്‍ 2 ഉണ്ടാവുമോ എന്ന് ഒരുപാടുപേര്‍ ചോദിക്കുന്നുണ്ട്. സീസണ്‍ 2 തീര്‍ച്ഛയായും ഉണ്ടാവും. 2019ല്‍ മിനിസ്‌ക്രീനിലെത്തും. ദിവസം കൃത്യമായി തീരുമാനിച്ചിട്ടില്ല. എന്നാലും 2019 ആദ്യ പകുതിയുടെ അവസാനത്തോടെ ഉണ്ടാവും.."
https://www.facebook.com/Malayalivartha