എനിക്കുണ്ടാകുന്ന നെഗറ്റീവ് ഇമേജ് ഞാന്‍ കാര്യമാക്കുന്നില്ല; തന്റെ വീട്ടിലുണ്ടായ റെയ്‌ഡിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ വിജയ് സേതുപതി

ആരാധകരുടെ ഇഷ്ട താരമാണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്നാണ് വിജയ് സേതുപതിയെ വിശേഷിപ്പിക്കുന്നത് തന്നെ. വിജയുടെ വീട്ടിൽ റെയ്‌ഡ് നടന്നു എന്ന രീതിയിൽ ധാരാളം വർത്തകൾ രണ്ടു ദിവസമായി വരുന്നുണ്ടായിരുന്നു. സംഭവത്തിൽ വ്യക്തമായ വെളിപ്പെടുത്തലുമായി വിജയ് സേതുപതി രംഗത്തെത്തി.
ഇത് റെയ്ഡല്ലായിരുന്നെന്നും രേഖകളുടെ പരിശോധനയായിരുന്നെന്നും പുതിയ ചിത്രം 96ന്റെ പ്രചരണത്തിനായി നടത്തിയ പത്രസമ്മേളനത്തില്‍ സേതുപതി പറഞ്ഞു.’അത് റെയ്ഡ് ആയിരുന്നില്ല, ആദായ നികുതി വകുപ്പിന്റെ പരിശോധനയായിരുന്നു. ഈ സംഭവം നടന്നതിനു ശേഷമാണ് എനിക്കും ഇതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാകുന്നത്. അവര്‍ എന്റെ വരവു ചിലവു കണക്കുകള്‍ നോക്കി ബോധ്യപ്പെടുക മാത്രമാണ് ചെയ്തത്. എന്റെ മൂന്നു കൊല്ലത്തെ നികുതി ഞാന്‍ മുന്‍കൂറായി അടച്ചിരുന്നു. എന്നാല്‍ അതിന്റെ റിറ്റേണ്‍ എന്റെ ഓഡിറ്റര്‍ ഫയല്‍ ചെയ്തിരുന്നില്ല. അതുകൊണ്ട് ക്രയവിക്രങ്ങള്‍ കൃത്യമാണോ എന്ന് പരിശോധിക്കാനാണെത്തിയത്.
എന്നാല്‍ ഇതിന്റെ പേരില്‍ ഒരുപാടു വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ എനിക്കുണ്ടാകുന്ന നെഗറ്റീവ് ഇമേജ് ഞാന്‍ കാര്യമാക്കുന്നേയില്ല’ സേതുപതി പറഞ്ഞു.സി പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന 96ല്‍ തൃഷയാണ് നായിക. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനകം ഹിറ്റായി കഴിഞ്ഞു. ഫഹദ് ഫാസിലിനൊപ്പം സൂപ്പര്‍ ഡീലക്‌സാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.
https://www.facebook.com/Malayalivartha