Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ച വിജയം... ഒരു കോടി രൂപയുടെ സമ്മാനവുമായി ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോൻ

01 OCTOBER 2018 08:05 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോൻ തന്നെയായിരുന്നു. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചിരുന്നു വിജയം സാബുമോന് തന്നെയാകണമെന്ന്. കോണ്‍ഫിഡന്റ്ഗ്രൂപ്പ് നല്‍കിയ ഒരു കോടി രൂപയാണ് സമ്മാനമായി സാബു നേടിയത്. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്നായിരുന്നു അന്തിമ വിജയി.

ഇതില്‍ കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ സാബുമോന്‍ അബ്ദുസമദ് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ്. 1.86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്ക് ലഭിച്ചത് 1.58 കോടി വോട്ടുകളും. നാല് മണിക്കൂറിലേറെ നീണ്ട വര്‍ണാഭമായ ഗ്രാന്റ് ഫിനാലെയുടെ അവസാനമായിരുന്നു പ്രഖ്യാപനം. ഗ്രാന്റ് ഫിനാലെയില്‍ അവശേഷിച്ച അഞ്ച് ഫൈനലിസ്റ്റുകളില്‍ അരിസ്റ്റോ സുരേഷ് ആയിരുന്നു ആദ്യം പുറത്തായത്.

അഞ്ച് പേരില്‍ ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ചത് സുരേഷിനായിരുന്നു. പിന്നാലെ ശ്രീനിഷ് അരവിന്ദ്, ഷിയാസ് കരിം എന്നിവരും പുറത്തായി. അവശേഷിച്ച പേളി, സാബു എന്നിവരില്‍ സാബുവിനായിരുന്നു പ്രേക്ഷകപിന്തുണ കൂടുതല്‍. ഇതുവരെ പുറത്താക്കപ്പെട്ട 11 മത്സരാര്‍ഥികളും ഫിനാലെയ്ക്ക് എത്തിയിരുന്നു. ശ്വേത മേനോന്‍, ശ്രീലക്ഷ്മി എന്നിവര്‍ ഒഴികെയുള്ള എല്ലാവരും എത്തി. സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോയാണ് ഫിനാലെയുടെ ഭാഗമായി നടന്നത്.

മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു ഗ്രാന്റ് ഫിനാലെയ്ക്ക്. അതേസമയം വോട്ടിംഗ് ഇന്നലെ രാത്രി 12ന് അവസാനിച്ചിരുന്നു. മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഒട്ടേറെ പ്രത്യേകതകളുമായെത്തിയ ബിഗ് ബോസ് മലയാളി പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നെന്ന് ഫിനാലെ വേദിയില്‍ എത്തിയ സ്റ്റാര്‍ സൗത്ത് എംഡി കെ മാധവന്‍ പറഞ്ഞു.

വാരാന്ത്യ വോട്ടിംഗില്‍ 30 ലക്ഷത്തില്‍ തുടങ്ങിയ ഷോ ഫൈനല്‍ വാരത്തിലെത്തുമ്ബോള്‍ ആകെ വോട്ട് 5.12 കോടിയിലെത്തി. ഈ വിജയത്തില്‍ ലോകമെങ്ങുമുള്ള മലയാളികളോട് നന്ദി പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാബുവിനെ കാണാന്‍ ലിജോ ജോസ് പെല്ലിശ്ശേരി എത്തിയതായി മോഹന്‍ലാല്‍ പറഞ്ഞു. കൂടെ വിജയ് ബാബുവും ഉണ്ടായിരുന്നു. സാബുവിന് ലിജോയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിലും വിജയ് ബാബുവിന്റെ ചിത്രത്തിലും അവസരം നല്‍കുമെന്ന് പ്രഖ്യാപനം നടത്തി.

സുരേഷിനും മോഹന്‍ലാല്‍ ഒരു സര്‍പ്രൈസ് നല്‍കുമെന്ന് പറഞ്ഞു. സംവിധായകനായ രാജീവിനെ മോഹന്‍ലാല്‍ വേദിയിലേക്ക് ക്ഷണിച്ചു. തന്റെ 'കോളാമ്ബി' എന്ന ചിത്രത്തില്‍ സുരേഷിന്നായകനായി അവസരം നല്‍കുമെന്ന് രാജീവ് പ്രഖ്യാപിച്ചു. നിത്യ മേനോന്‍, രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലുണ്ട്. 'ആംബ്ലി നാണു' എന്നാണ് സുരേഷിന്റെ കഥാപാത്രത്തിന്റെ പേര്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ  (27 minutes ago)

ഡ്യൂട്ടിക്കിടെ ആശുപത്രിയിലെ മോര്‍ച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ ലോറി നിയന്ത്രണം വിട്ട് അപകടം.... ഒഴിവായത് വൻ ദുരന്തം  (1 hour ago)

ജമ്മു കശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ലഡാക്ക് സർക്യൂട്ട് ബെഞ്ച് ഉദ്ഘാടനം ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്  (2 hours ago)

റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു നേരെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ലാ ലിഗയിൽ റയൽ മാഡ്രിഡിന് മിന്നുന്ന വിജയം... സെവിയ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 400ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (3 hours ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (3 hours ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (3 hours ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (3 hours ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (3 hours ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (4 hours ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (4 hours ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (4 hours ago)

Malayali Vartha Recommends