പേളിയുമായുള്ള പ്രണയം സത്യമായിരുന്നു... വിവാഹം കഴിക്കാന്‍ വേണ്ടി തന്നെയാണ് പ്രണയിക്കുന്നത്; വീട്ടിലെത്തിയാലുടൻ വീട്ടുകാരുമായി സംസാരിക്കണം; വിവാഹത്തിനായുള്ള എല്ലാ സഹായ വാഗ്ദാനങ്ങളും സാബുവിനോട് ആവശ്യപ്പെട്ട് പേളിയും ശ്രീനിയും

ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പേളി ശ്രീനീഷ് വിവാഹം. ഷോ അവസാനിക്കുന്നതോടെ ഇവരുടെ വിവാഹവും പ്രണയവുമെല്ലാം തീരുമോ എന്ന സംശയം പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നു. എന്തായാലും ഷോ കഴിഞ്ഞ് ഇനി ഇരുവരുടെയും വിവാഹ വാർത്തകളാണ് അറിയേണ്ടത്. ബിഗ് ബോസ് ഷോയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയുളള ഗെയിമായിരുന്നു പേളി ശ്രീനീഷ് പ്രണയമെന്ന് മത്സരാര്‍ഥികള്‍ ഉള്‍പ്പെട പലരും പലരും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷോ അവസാനിച്ചതോട് പേളിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് ശ്രീനീഷ് തുറന്നു പറയുകയാണ്.
പേളിയുമായിട്ടുള്ള പ്രണയം സത്യമായിരുന്നു എന്ന് ശ്രീനിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. തനിയ്ക്ക് പേളിയോടുളള പ്രണയം സത്യമാണെന്നാണ് ശ്രീനീഷ് തുറന്നു പറയുന്നുണ്ട്. താന്‍ ബിഗ്ബോസില്‍ നില്‍ക്കാന്‍ തന്നെ കാരണം പേളിയാണെന്ന് ശ്രീനി പറഞ്ഞു. തീര്‍ച്ചയായും വിവാഹം കഴിക്കാന്‍ വേണ്ടി തന്നെയാണ് പ്രണയിക്കുന്നതെന്ന് ശ്രീനീഷ് പറഞ്ഞു.
വിവാഹത്തിനെ കുറിച്ച് ഫിനാലെ വേദിയിവും ശ്രീനി സംസാരിച്ചിരുന്നു. വീട്ടിലെത്തിയ ശേഷം രണ്ടു വീട്ടുകാരുമായി സംസാരിക്കുമെന്ന് മോഹന്‍ലാലിനോടും പറഞ്ഞിരുന്നു. കൂടാതെ വിവാഹത്തിനായുള്ള എല്ലാ സഹായ വാഗ്ദാനങ്ങളും സാബുവില്‍ നിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീനീഷ് മാത്രമല്ല പേളിയും സാബുവിനേട് ചോദിച്ചിട്ടുണ്ട്. എപ്പോഴും വഴക്കുകള്‍ നിറഞ്ഞ അന്തരീക്ഷമായിരുന്നു ബിഗ്ബോസ് ഹൗസില്‍. അവിടെ ആകെ സന്തോഷം നല്‍കുന്നത് പേളിയായിരുന്നു.
പേളിയ്ക്കും അങ്ങനെ തന്നെയാണ്. അവള്‍ അവിടെ കരയുമ്ബോള്‍ താനായിരിക്കും അവളെ സമാധാനിപ്പിക്കുക എന്നും ശ്രീനി കൂട്ടിച്ചേര്‍ത്തു. പ്രണയമാകുമ്ബോള്‍ സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. ഇവിടേയും അങ്ങനെ തന്നെയാണ്. ഞങ്ങള്‍ തമ്മില്‍ അത്തരത്തിലുളള വഴക്കുകള്‍ മാത്രമേ നടന്നിട്ടുള്ളൂ. അവസാനം നിമിഷം മാത്രമാണ് ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായത്. അവസാനത്തെ ഒരാഴ്ച ഞങ്ങള്‍ തമ്മില്‍ അധികം സംസാരിക്കാറില്ലായിരുന്നു.
അത് തന്നെ വളരെയധികം ചൊടിപ്പിച്ചിരുന്നു. അപ്പോള്‍ തനിയ്ക്ക് സങ്കടവും ദേഷ്യവുമൊക്ക ഉണ്ടായി. അപ്പോഴാണ് വഴക്ക് നടന്നതെന്നും ശ്രീനി പറഞ്ഞു. പേളി ശ്രീനീഷ് പ്രണയത്തിലെ നിര്‍ണ്ണായക പങ്ക് വഹിച്ചത് ആ ആനവാല്‍ മോതിരമായിരുന്നു. ശ്രീനിയുടെ വിരലിലുണ്ടായിരുന്ന മോതിരം പേളിയ്ക്ക് നല്‍കിയതോടു കൂടിയാണ് ഇവരുടെ പ്രണയം പുറത്തറിഞ്ഞത്. പിന്നെ മോതിരത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും വാക് വാദങ്ങളും പ്രശ്നങ്ങളുമെല്ലാം പ്രേക്ഷകര്‍ കണ്ടതുമാണ്.
എന്നാല്‍ ഇപ്പോഴും ആ മോതിരം പേളിയുടെ കയ്യില്‍ തന്നെയുണ്ടെന്ന് ശ്രീനി പറഞ്ഞു. ദേഷ്യം പിടിച്ചപ്പോള്‍ മോതിരം അഴച്ചു നല്‍കിയതായിരുന്നു, എന്നാല്‍ മാറിയപ്പോള്‍ തിരികെ പേളി തന്നെ വാങ്ങിയെന്നു ശ്രീനീഷ് പറഞ്ഞു. ഇടയ്ക്കൊക്കെ പേളിയുടെ മാറ്റം കണ്ടിട്ട് വിവാഹം ആഗ്രഹമായി മാത്രം ഒതുങ്ങുമോ എന്ന ശ്രീനീഷിന് ഉണ്ടായിരുന്നു. എന്നാൽ അധികം വൈകിപ്പിക്കില്ല ഉടനെ ഈ കാര്യം വീട്ടിൽ സംസാരിച്ച് കല്യാണം റെഡിയാക്കണം എന്നൊക്കെ പറയുകയാണ് ശ്രീനി.
https://www.facebook.com/Malayalivartha