ബിഗ്‌ബോസ് വിജയി സാബുവിന് മുന്നറിയിപ്പുമായി രഞ്ജിനി...

ബിഗ്‌ബോസിന്റെ സീസണ്‍ 1 ല്‍ 16 പേരായിരുന്നു എത്തിയത്. അതില്‍ ഉറ്റ സുഹൃത്തുക്കള്‍ മുതല്‍ ശത്രുക്കള്‍ വരെ ഉണ്ടായിരുന്നു. എന്നല്‍ 100 ദിവസത്തെ ഒരുമിച്ചുളള താമസം ശത്രുക്കളെ മിത്രങ്ങളാക്കുകയും മിത്രങ്ങളെ ശത്രുക്കളാക്കുകയും ചെയ്യുന്ന കാഴ്ചയാണ് ബിഗ്‌ബോസ് ഹൗസില്‍ കണ്ടത്. പരസ്പരം നോക്കിയാല്‍ അടിയുണ്ടാകുന്ന രണ്ടു വ്യക്തികളായിരുന്നു സാബുവും രഞ്ജിനിയും. എന്നാല്‍ ബിഗ്‌ബോസ് ജീവിതം ഇവരുടെ ജീവിതത്തേയും മാറ്റിയ കാഴ്ചയാണ് കണ്ടത്.
ഷോയില്‍ എത്തുന്നതിനു മുന്‍പ് സാബുവും രഞ്ജിനിയും കടുത്ത ശത്രുക്കളായിരുന്നു. ബിഗ് ബോസിലെ ആദ്യ ദിനം തന്നെ രഞ്ജിനി അക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള ദിനങ്ങളില്‍ ഇവര്‍ അടുത്ത സുഹൃത്തുക്കളാകുന്ന കാഴ്ചയാണ് കണ്ടത്.
ബിഗ് ബോസ്സില്‍ തനിക്ക് കിട്ടിയ ഏറ്റവും നല്ല കാര്യം സാബുവിന്റെ സൗഹൃദമാണെന്നും രഞ്ജിനി പറഞ്ഞിരുന്നു.ഗ്രാന്റ് ഫിനാലെ വേദിയില്‍ ബിഗ് ബോസ്സിലെ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രഞ്ജിനി ഇക്കാര്യം പറഞ്ഞത്. കൂടാതെ നേരത്തേയും സാബുവിലൂടെ കണ്ടത് ഞാന്‍ എന്നെയാണെന്നും രഞ്ജിനി പറയുകയുണ്ടായി.
ബിഗ് ബോസില്‍ വരുന്നതിനു മുമ്ബ് തനിക്ക് സാബുവിനെ കണ്ടുകൂടായിരുന്നു. എന്നാല്‍ ബിഗ് ബോസ്സില്‍ വന്നപ്പോഴാണ് സാബുവിനെ മനസ്സിലായത്. അല്ലെങ്കിലും മനുഷ്യര്‍ എല്ലാവരും അങ്ങനെയാണ്. ജീവിതകാലം മുഴുവന്‍ കൊണ്ടുപോകാവുന്ന ഒരു സുഹൃത്താണ് സാബുവെന്ന് രഞ്ജിനി പറഞ്ഞു.
ഇതിനോടൊപ്പം വേറൊരു കാര്യവും രഞ്ജിനി പറഞ്ഞു. ബിഗ് ബോസ്സിലെ സാബു ആണ് പുറത്തെത്തുന്നതെങ്കില്‍, അല്ലാതെ തരികിട സാബുവാണെങ്കില്‍ കാര്യം മാറും താനും അങ്ങനെ തന്നെയായിരിക്കുമെന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്.
https://www.facebook.com/Malayalivartha