Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാലഭാസ്കറിന് വേണ്ടി ലോകമെങ്ങും പ്രാർത്ഥനയിൽ മുഴുകുമ്പോൾ ആശ്വാസവുമായി ഇന്നത്തെ എല്ലാപത്രങ്ങളും എഴുതി; ബാലഭാസ്കർ അപകടനില തരണം ചെയ്തു; ബാലഭാസ്കർ ജീവിതത്തിലേക്ക്... ഇനി പേടിക്കാനില്ല തുടങ്ങിയ ഹെഡ്‍ലൈനുകളാണ്; എന്നാൽ അത് കഴിഞ്ഞ് വാട്സാപ്പ് ഒന്ന് തുറന്ന് നോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത വന്നത്... മകൾക്ക് പിന്നാലെ അച്ഛനും പറന്നകന്നുവെന്ന്...

02 OCTOBER 2018 09:48 AM IST
മലയാളി വാര്‍ത്ത

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രമുഖ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കര്‍ (40) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 

ഇന്ന് രാവിലെ വരെ പത്രങ്ങളിൽ ബാലഭാസ്കർ അപകടനില തരണം ചെയ്തു, ചെയ്യുന്നു എന്നവാർത്തകളാൽ നിറഞ്ഞിരുന്നു. ആ മഷിയുണങ്ങും മുൻപേ ആയിരുന്നു ബാലഭാസ്കർ വിടപറഞ്ഞ വാർത്തകൾ നിറഞ്ഞത്. ആദ്യം ബാലഭാസ്കറുടെ മരണ വാർത്ത അറിഞ്ഞപ്പോൾ ഞെട്ടലോടെയായിരുന്നു ആ വാർത്ത കണ്ടത്. പലരും ആ വാർത്ത ഷെയർ ചെയ്തില്ല ആ വാർത്ത കണ്ടതോടെ തെറ്റായിരിക്കണേ എന്ന് പ്രാർത്ഥിച്ചു. എല്ലാ പ്രതീക്ഷകളും ബാക്കിയാക്കിയായിരുന്നു ബാലഭാസ്‌ക്കറുടെ മരണം.

വാഹനാപകടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കര്‍ അപകടത്തിന് ശേഷം ഇത്രയും ദിവസം അബോധാവസ്ഥയിലായിരുന്നു. ഇത്രയും ദിവസം ബാലഭാസ്‌ക്കറിന്റെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. മൂന്നിലധികം ശസ്ത്രക്രിയ വേണ്ടി വന്ന അദ്ദേഹത്തിന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത് വെന്റിലേറ്റര്‍ ഉപയോഗിച്ചായിരുന്നു. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടേയും നില ഗുരുതരമാണ്്. വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. .

കഴിഞ്ഞ ചൊവ്വാഴ്ച തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനിബാല നേരത്തേ മരിച്ചിരുന്നു. അപകടത്തില്‍ ഭാര്യ ലക്ഷ്മിക്കും സാരമായി പരിക്കേറ്റിരുന്നു. വയനില്‍ വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്ന ബാലഭാസ്‌ക്കര്‍ ഒട്ടേറെ മലയാള സിനിമയിലും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരുന്നു.

വയലിനില്‍ അദ്ദേഹം ചെയ്യുന്ന ഫ്യൂഷന്‍ സംഗീതത്തിന് ലോകത്തുടനീളം ഏറെ ആരാധകരുണ്ട്. കാല്‍ നൂറ്റാണ്ട് സംഗീതരംഗത്ത് സജീവമായി നിന്നയാളായിരുന്നു ബാലഭാസ്‌ക്കര്‍. 

നിര്യാണത്തില്‍ സിനിമാ-സംഗീത രംഗത്തെ അനേകരാണ് ദു:ഖം രേഖപ്പെടുത്തിയിരിക്കുന്നത്. അപകടത്തില്‍ ബാലഭാസ്ക്കറിനും മകള്‍ക്കുമൊപ്പം പരിക്കേറ്റ ഭാര്യ ലക്ഷ്മിയുടെ നിലയും ഗുരുതരമാണ്. ബാലഭാസ്‌ക്കറിന്റെ ആരോഗ്യനിലയില്‍ ഇന്നലെ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലൂം പുലര്‍ച്ചെയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ബിസ്മില്ലാ പുരസ്‌ക്കാരം അടക്കമുള്ള അനേകം സംഗീത പുരസ്‌ക്കാരം നേടിയിട്ടുള്ള അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമായി അനേകരാണ് തിരുവനന്തപുരത്ത് ആശുപത്രിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (13 minutes ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (19 minutes ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (23 minutes ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (56 minutes ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (1 hour ago)

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

സുഹൃത്തിന്റെ മർദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി മരിച്ചു, സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

നാലര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിനൊടുവിൽ സൗദിയിൽ കിളിമാനൂർ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

പുലിയുടെ ആക്രമണത്തിൽ വയോധികയ്‌ക്ക് ദാരുണാന്ത്യം...  (1 hour ago)

 കുംഭമേള വൈറൽ താര വിവാഹം.... സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ഭാരതീയ ന്യായ സംഹിത വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ  (2 hours ago)

ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകടം നടക്കുന്ന സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്..  (2 hours ago)

സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർദ്ധിപ്പിക്കും...  (2 hours ago)

  സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ  (2 hours ago)

ഹോർമുസ് കടലിടുക്ക് തുറന്നതിനു പിന്നാലെ അടച്ച ഇറാൻ, അതുവഴിവന്ന രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ചു... ശക്തമായി അപലപിച്ച് ഇന്ത്യ  (3 hours ago)

അക്ഷയ തൃതീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രവും...  (3 hours ago)

Malayali Vartha Recommends