ബാലഭാസ്കറിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞു... സംഗീത ലോകവും പ്രണയവുമൊക്കെ പൂത്തുലഞ്ഞ കോളേജിൽ അവസാനമായി ഒരിക്കൽകൂടി... വിലാപയാത്രയായി പൊതുദർശനത്തിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ; അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

ബാലഭാസ്കറിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞു... വിലാപയാത്രയായി പൊതുദർശനത്തിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ. മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കിയത്. സംഗീത ലോകവും പ്രണയവുമൊക്കെ പൂത്തുലഞ്ഞ കോളേജിൽ അവസാനമായി ഒരിക്കൽകൂടി. ബാലഭാസ്‌ക്കറും,ഭാര്യയും ആശുപത്രിക്കിടക്കയിൽ നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചുവരണമെന്ന് ഓരോ ഹൃദയങ്ങളും പ്രാർത്ഥിക്കാൻ തുടങ്ങി,ഒടുവിൽ എന്തൊക്കെയോ പ്രതീക്ഷകൾ നൽകി ഇരുവരും കണ്ണുകൾ തുറന്നു, പക്ഷെ പ്രാർത്ഥനകൾ വിഫലമാക്കി ലക്ഷ്മിയെ തനിച്ചാക്കി സംഗീത ലോകത്ത് നിന്ന് ബാലു യാത്രയായി...
എംഎ സംസ്‌കൃത വിദ്യാര്‍ത്ഥിയായിരുന്ന ആ 22കാരൻ യൂണിവേഴ്സിറ്റി കോളേജിലെ ഹിന്ദി വിദ്യാര്‍ത്ഥിനിയായിരുന്ന ലക്ഷ്മിയെ ജീവിതസഖിയാക്കാൻ ആഗ്രഹിച്ചു. ആ കലാലയത്തിലൂടെ കൈപിടിച്ചുനടന്ന അവരുടെ പ്രണയം സുഹൃത്തുക്കൾ ആഘോഷമാക്കി. 2000 ഡിസംബര്‍ 16ന് ഒടുവിൽ അവരുടെ പ്രണയം സഫലമാക്കി. നീണ്ട പതിനാറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർക്ക് ജാനിയെന്ന കുരുന്ന് പിറന്നു. അവളുടെ കുഞ്ഞിളം കൈകൾ താലോലിച്ച് കൊതിതീരും മുമ്പ് വിധി വാഹനാപകടത്തിന്റെ രൂപത്തിൽ അവളെ തട്ടിയെടുത്തു. ആ വിയോഗ വാർത്ത ബന്ധുക്കളും, സുഹൃത്തുക്കളും അവരെ അറിയിക്കാൻ ഒരുക്കമായിരുന്നില്ല. അത്രയ്ക്ക് പ്രിയപ്പെട്ടവളായിരുന്നു തേജസ്വിനി അവർക്ക്.
എപ്പോഴും സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായിരുന്നു ബാലു. അഞ്ചാം ക്ലാസ് മുതലുള്ള സൗഹൃദങ്ങള്‍ 40 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിലനിര്‍ത്തിയിരുന്നു. തൈക്കാട് മോഡല്‍ സ്‌ക്കൂളില്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ പത്താം സ്റ്റാന്‍ഡേര്‍ഡ് വരെ പഠിച്ച സുഹൃത്തുക്കളെ എല്ലാം ചേര്‍ത്ത് ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന തന്നെ രൂപീകരിച്ചിട്ടുണ്ട്. എല്ലാ മാസവും കൃത്യമായി ഇവര്‍ ഒത്തുകൂടുകയും സ്‌ക്കൂള്‍ കാലഘട്ടത്തെ രസകരമായ സംഭവങ്ങളും മറ്റും ഷെയര്‍ ചെയ്തിരുന്നു. നാട്ടിലുള്ള സമയങ്ങളിലെല്ലാം എല്ലാ മാസവും ബാലഭാസ്‌കര്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഈ ഒത്തു ചേരലില്‍ ഒരിക്കലും തന്റെ പ്രൊഫഷണല്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. .
പഴയ കാലങ്ങളൊക്കെ പറയുമ്ബോള്‍ അന്നത്തെ നിഷ്‌കളങ്കമായ ഭാവപ്രകടനങ്ങള്‍ തന്നെയായിരുന്നു സുഹൃത്തുക്കള്‍ കണ്ടിരുന്നത്. സമൂഹത്തില്‍ അറിയപ്പെടുന്ന ആളായി തീര്‍ന്നിട്ടും യാതൊരു അഹംഭാവവും കാട്ടിയിട്ടില്ല. സ്‌ക്കൂള്‍ കാലഘട്ടത്തിലെ മാത്രമല്ല കോളേജ് ജീവിതത്തിലെ സുഹൃത്തുക്കളും നിരവധിയാണ്.
https://www.facebook.com/Malayalivartha