ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ട് അന്ന് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു... ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല; ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല... ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മഞ്ജു

നീണ്ട പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കണ്‍മണിയുടെ മരണം അറിയാതെയും ഭാര്യ ലക്ഷ്മിയെ ആശുപത്രിയില്‍ തനിച്ചാക്കിയുമാണ് ബാലഭാസ്‌കറിന്റെ യാത്ര. വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മഞ്ജുവാര്യർ.
മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ...
ആ വയലിൻ തന്ത്രികൾ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചിൽ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയിൽ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകൾ മുമ്പ് ഉണ്ടായ ഓസ്ട്രേലിയൻ യാത്രയിൽ അദ്ഭുതം കേൾപ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങൾ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല. ഒരിക്കലും പോകുകയുമില്ല...
https://www.facebook.com/Malayalivartha