പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്, ഇങ്ങനെ പറ്റിക്കാമോ ഞങ്ങളെ... ബാല ഭാസ്കറിന്റെ വിയോഗവർത്ത ഉൾക്കൊള്ളാനാകാതെ വിധു പ്രതാപ്

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.
പ്രശസ്ത വയലിനിസ്റ് ബാല ഭാസ്കറിന്റെ വിയോഗവർത്ത ഉൾക്കൊള്ളാനാകാതെ സുഹൃത്തുക്കളും ആരാധകരും. പിന്നെ എന്തിനായിരുന്നു നീ ഇന്നലെ ഞങ്ങള്‍ക്ക് പ്രതീക്ഷ തന്നത്, ഇങ്ങനെ പറ്റിക്കാമോ ഞങ്ങളെ’- ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും ഗായകനുമായ വിധു പ്രതാപ് ഫേസ്ബുക്കിൽ കുറിച്ചു.
കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല അന്ന് തന്നെ മരിച്ചിരുന്നു. .വാഹനാപകടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കര്‍ അപകടത്തിന് ശേഷം ഇത്രയും ദിവസം അബോധാവസ്ഥയിലായിരുന്നു. ഇത്രയും ദിവസം ബാലഭാസ്‌ക്കറിന്റെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. മൂന്നിലധികം ശസ്ത്രക്രിയ വേണ്ടി വന്ന അദ്ദേഹത്തിന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത് വെന്റിലേറ്റര്‍ ഉപയോഗിച്ചായിരുന്നു.
https://www.facebook.com/Malayalivartha