'മിസ് യു പേളി. നീയില്ലാത്ത ആദ്യ ദിവസം'... ശ്രീനിഷിന്റെ വാക്കുകൾക്ക് പേളിയുടെ പ്രതികരണം ആരാധകരെ ഞെട്ടിച്ചു...

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ശ്രീനീഷ്- പേളി സെഫിയാണ്. 'മിസ് യു പേളി. നീയില്ലാത്ത ആദ്യ ദിവസം' എന്നായിരുന്നു ശ്രീനിഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ദ പേര്‍ളിഷ് എഫക്‌ട്' ഞങ്ങളുടെ ആദ്യ സെല്‍ഫി, കൂടുതല്‍ ഇനി വരാന്‍ കിടക്കുന്നു. എന്നായിരുന്നു ആദ്യം പേളിയുടെ ആദ്യ പ്രതികരണവും . ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമായി ഷോയ്ക്ക് വേണ്ടിയായിരുന്നില്ല ഇവരുടെ പ്രണയമെന്ന്. രണ്ടു പേരുടേയും തീരുമാനം ഒരുമിച്ച് ജീവിക്കുകയാണെന്നത് ഇതില്‍ നിന്ന് വ്യക്തമാകുകയാണ്.
ബിഗ്ബോസ് ഹൗസില്‍ ന നിന്ന് പുറത്തു വന്നതിനു ശേഷവും ശ്രീനീ തന്റെ പ്രണയത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രണയിച്ചത് വിവാഹം കഴിക്കാന്‍ വേണ്ടിയാണെന്ന് ശ്രീനി പറഞ്ഞു. സ്നേഹമുള്ളയിടത്താണ് വഴക്ക് ഉണ്ടാകുന്നത്. തങ്ങളുടെ ഇടയിലും അത്തരത്തിലുളള സൗന്ദര്യ പിണക്കം മാത്രമേ നടന്നിട്ടുള്ളൂവെന്ന് ശ്രീനി പറഞ്ഞു.
അതു പോലെ തനിയ്ക്ക് ശ്രീനീഷിനെ ഒരുപാട് ഇഷ്ടമാണെന്ന് പേളിയും ആവര്‍ത്തിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലായിരുന്നു പേളി തങ്ങളുടെ പ്രണയത്തെ കുറിച്ച് ആരാധകരോട് പറഞ്ഞത്. പേളിയുടെ കാര്യം വീട്ടില്‍ സംസാരിക്കാനാണ് തീരുമാനമെന്ന് ശ്രീനിഷ് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha