സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് പൊലീസിന്റെ പച്ചക്കൊടി

ബെംഗളൂരുവില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് പൊലീസിന്റെ അനുമതി. കന്നഡ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെ നവംബര്‍ മൂന്നിനു നൃത്തപരിപാടിക്ക് അനുമതി നല്‍കിയതായി ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ അഡിഷനല്‍ പൊലീസ് കമ്മിഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു. സംഘാടകരായ ടൈംസ് ക്രിയേഷന്‍സിനോട് ടിക്കറ്റ് വില്‍പനയുടെ എണ്ണത്തില്‍ നിയന്ത്രണം പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മേഖലയില്‍ മദ്യവില്‍പന അനുവദിക്കില്ല.
പൊലീസിന്റെ ശക്തമായ സുരക്ഷാ വലയത്തിലായിരിക്കും വൈറ്റ് ഓര്‍ക്കിഡ് ഹോട്ടലില്‍ പരിപാടി നടക്കുക. സംസ്‌കാരത്തിന് യോജിച്ചതല്ല സണ്ണി ലിയോണിന്റെ നൃത്തമെന്നു കന്നഡ സംഘടനകള്‍ ആരോപിക്കുന്നുണ്ടെങ്കിലും, കന്നഡ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചവിട്ടിയാല്‍ പ്രശ്‌നമില്ലെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
കഴിഞ്ഞ പുതുവര്‍ഷത്തലേന്ന് നടക്കാനിരുന്ന സണ്ണിയുടെ നൃത്തപരിപാടി പ്രതിഷേധത്തെ തുടര്‍ന്നു റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha