കലയുടെ ലോകത്ത് വിസ്മയം തീര്‍ത്ത മൂവരും ഇഹലോകത്തു നിന്നും വിട വാങ്ങിയത് ഒരുപോലെ

വാഹനാപകടത്തെ തുടര്‍ന്ന് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് കലാലോകം കണ്ണീരോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റ് രണ്ട് കലാകാരന്മാരെക്കൂടി കലാലോകം ഓര്‍ത്തെടുക്കുകയാണ്. അന്തരിച്ച കലാകാരന്മാരായ കലാമണ്ഡലം ഹൈദരാലിയും ഗിറ്റാറിസ്റ്റ് പ്രകാശ് കൃഷ്ണനും. ഇതില്‍ സംഗീതത്തില്‍ വിസ്മയം തീര്‍ത്ത മൂവരും മരിച്ചത് സമാന രീതിയിലാണ് എന്നതാണ് ഞെട്ടിക്കുന്ന സംഗതി.
2006 ജനുവരി അഞ്ചിന് തൃശ്ശൂര്‍ഷൊര്‍ണൂര്‍ റോഡിലുണ്ടായ ഒരു വാഹനാപകടത്തിലാണ് പ്രസിദ്ധനായ കഥകളിഗായകനായിരുന്ന കലാമണ്ഡലം ഹൈദരലി അന്തരിച്ചത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി തന്റെ പൂര്‍വ്വകലാലയത്തിലേയ്ക്ക് പോകുകയായിരുന്ന ഹൈദരാലി ഓടിച്ചിരുന്ന മാരുതികാര്‍ തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയില്‍ വച്ച് മണല്‍ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഹൈദരാലിയെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു.
കിളിമാനൂരിനടുത്ത് മുട്ടടയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ഗിറ്റാറിസ്റ്റായ പ്രകാശ് കൃഷ്ണന്‍ മരിച്ചത്. ഇദ്ദേഹം ഉള്‍പ്പടെയുള്ള ഗാനമേള ട്രൂപ്പ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. വാഹനം പലവട്ടം മലക്കം മറിഞ്ഞ അടുത്തുള്ള കുളത്തില്‍ പതിക്കുകയായിരുന്നു.
അടുത്തിടെ വാഹനാപകടത്തില്‍ മരിച്ച ഗായിക ആതിരാ മുരളിയും അന്ന് വാഹനത്തിലുണ്ടായിരുന്നു. 2010 മാര്‍ച്ചിലായിരുന്നു അപകടമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു വാഹനം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി മരിച്ചിരുന്നു.
https://www.facebook.com/Malayalivartha