ബാഹുബലി കണ്ട് പ്രഭാസിനോട് പ്രണയം തോന്നിയെന്ന് സ്വരാ ഭാസ്‌ക്കര്‍

ബാഹുബലി കണ്ട് കണ്ട് ചിത്രത്തിലെ നായകന്‍ പ്രഭാസിനോട് പ്രണയം തോന്നിയെന്ന് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോടാണ് നടി തനിക്ക് പ്രഭാസിനോട് തോന്നിയ പ്രണയത്തെപ്പറ്റി വെളിപ്പെടുത്തിയത്. സ്വര ഭാസ്‌കറിന്റെ പിതാവ് ആന്ധ്ര സ്വദേശിയാണ്.
അതു കൊണ്ടുതന്നെ സ്വര തെലുങ്ക് സിനിമകള്‍ ധാരാളം കാണാറുണ്ട്. മാത്രമല്ല തെലുങ്ക് സിനിമകളില്‍ അഭിനയിക്കാനുള്ള തന്റെ താല്‍പ്പര്യവും നടി വെളിപ്പെടുത്തിയിരിക്കുകയാണ്. തെലുങ്കില്‍ ഒരു മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയാണെന്നാണ് സ്വര ഭാസ്‌കര്‍ പറയുന്നത്. ബാഹുബലി എന്ന സിനിമ പ്രഭാസ് എന്ന നടന് രാജ്യാന്തര പ്രശസ്തിയാണ് നേടിക്കൊടുത്തത്.
https://www.facebook.com/Malayalivartha