പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന് ബോംബ് ഭീഷണി... ഓഫീസിലേക്കെത്തിയ ഭീഷണി സന്ദേശത്തിന് പിന്നാലെ അന്വേഷണസംഘം

തിങ്കളാഴ്ചയാണ് സംഭവം. പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന് ബോംബ് ഭീഷണി. അദ്ദേഹത്തിന്റെ മൈലാപ്പുര്‍ കേശവ പെരുമാൾ കോവില്‍ സ്ട്രീറ്റിലുള്ള ഓഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തെ തുടര്‍ന്ന് മണിരത്‌നം പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും അദ്ദേഹത്തിന്റെ ഓഫീസിലും പരിസരങ്ങളിലും പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
മണിരത്‌നത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ചെക്ക ചിവന്ത വാനത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമയിലെ വിവാദമായ ചില രംഗങ്ങള്‍ നീക്കണമെന്ന ആവശ്യവുമായി ഏതാനും സംഘടനകളും രംഗത്തുണ്ട്. ഭീഷണിക്ക് പിന്നില്‍ ഇവരാണോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം ഓഫീസിലേക്ക് ഫോണ്‍ ചെയ്തയാളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ഭീഷണി വ്യാജമാണെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha