ആ ആഗ്രഹം നിറവേറ്റാനാകാതെ ബാലു യാത്രയായി... കണ്ണീരിൽ കുതിർന്ന യാത്രമൊഴിയോടെ ആ തന്ത്രിനാദം നിലച്ചു

2014 ല്‍ ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലാണ് അമ്മാവനും അനന്തിരവനും ഒരുമിച്ച് വേദിയിലെത്തിയത്. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ 13 കരക്കാരുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ചെട്ടികുളങ്ങരയമ്മ ഗാനപൂര്‍ണശ്രീ പുരസ്‌കാരം ബാലഭാസ്‌കറിനായിരുന്നു. മാവേലിക്കര സതീശ്‌ചന്ദ്രന്‍, തൃപ്പൂണിത്തുറ രാധാകൃഷ്‌ണന്‍, മാവേലിക്കര എസ്.ആര്‍.രാജു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. 2007 ല്‍ അത് സ്വീകരിക്കാനെത്തിയപ്പോഴാണ് ആദ്യമായി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തില്‍ പരിപാടി അവതരിപ്പിച്ചത്. .
ഗുരുവും അമ്മാവനുമായ ബി.ശശികുമാറിനൊപ്പം 2014 ല്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തില്‍ വയലിന്‍ കച്ചേരി അവതരിപ്പിച്ച ശേഷം ഇനിയും ക്ഷേത്രത്തിലെത്തി പരിപാടി അവതരിപ്പിക്കണമെന്ന ആഗ്രഹവുമായാണ് പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌കര്‍ മടങ്ങിയത്. പിന്നീട് 2013 ലും 2014 ലും നവരാത്രി മണ്ഡപത്തില്‍ പരിപാടി അവതരിപ്പിക്കാനെത്തി.
തിരുവല്ലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയപ്പോഴും ഗുരുവായ അമ്മാവന്‍ ശശികുമാറിന്റെ വീട്ടില്‍ ഒത്തുചേരാറുണ്ടായിരുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തി ഇനിയും പരിപാടി അവതരിപ്പിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് സംഗീത പ്രേമികളുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ബാലു വിടവാങ്ങിയത്.
https://www.facebook.com/Malayalivartha