പെബിളിനുവേണ്ടി ഞാന്‍ ആ തീരുമാനമെടുത്തു...

തെന്നിന്ത്യന്‍ താരം തമന്ന തന്റെ വളര്‍ത്തുനായയ്ക്കു വേണ്ടി വെജിറ്റേറിയനായിരിക്കുകയാണിപ്പോള്‍. രോഗം വന്ന് പക്ഷാഘാതം സംഭവിച്ച തന്റെ അഞ്ചു വയസുകാരനായ നായയ്ക്കു വേണ്ടിയാണ് തമന്ന ഈ ത്യാഗം സഹിക്കുന്നത്. അവനുമായി വല്ലാത്തൊരു അടുപ്പം തന്നെയുണ്ടെനിക്ക്. ആ അവസ്ഥ കണ്ടപ്പോള്‍ വേദന തോന്നി, ജീവിതത്തില്‍ എനിക്കേറെ പ്രിയപ്പെട്ട എന്തെങ്കിലും അവനു വേണ്ടി ത്യജിക്കണമെന്നു തോന്നി.
ഇതിനെ കുറിച്ച് തമന്നയുടെ വാക്കുകള്‍...
'ഞാനൊരു വലിയ മൃഗസ്‌നേഹിയാണ്. അതുപോലെ തന്നെ ഭക്ഷണപ്രിയയുമാണ്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. എന്നിരുന്നാലും കഴിഞ്ഞ മാസമാണ് ഇത്തരമൊരു ഉറച്ച തീരുമാനം എടുക്കേണ്ടി വന്നത്. എന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ പെബിളിന് ഗുരുതരമായ അസുഖം വന്ന്, ശരീരം തളര്‍ന്നുപോയി. അവന്‍ ഞങ്ങള്‍ക്ക് വെറുമൊരു നായ്ക്കുട്ടി മാത്രമല്ലായിരുന്നു, ഒരു കുടുംബാംഗം തന്നെയാണ്.
അവനുമായി വല്ലാത്തൊരു അടുപ്പം തന്നെയുണ്ടെനിക്ക്. ആ അവസ്ഥ കണ്ടപ്പോള്‍ വേദന തോന്നി, ജീവിതത്തില്‍ എനിക്കേറെ പ്രിയപ്പെട്ട എന്തെങ്കിലും അവനു വേണ്ടി ത്യജിക്കണമെന്നു തോന്നി. ബോധപൂര്‍വ്വമായ ഒരു തീരുമാനം തന്നെയാണ് ഇത്'. തമന്ന പറഞ്ഞു.
'മത്സ്യമാംസാഹാരങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു സാധാരണ ഫാമിലിയിലാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ട് തന്നെ നോണ്‍വെജ് ഉപേക്ഷിക്കുക അത്ര എളുപ്പമല്ല. എനിക്ക് നോണ്‍വെജിനോട് കൊതി ഇല്ലാഞ്ഞിട്ടല്ല, പക്ഷേ മനക്കരുത്തുണ്ടെങ്കില്‍ ആ കൊതിയേയും അതിജീവിക്കാനാവും. നമ്മള്‍ എന്തു കഴിക്കുന്നോ അതാണ് നമ്മള്‍ എന്നു പറയാറില്ലേ, ഏറെ പ്രധാനമാണത്'. തമന്ന കൂട്ടിച്ചേര്‍ക്കുന്നു.
https://www.facebook.com/Malayalivartha