നാന പടേക്കറിനെതിരെ തുറന്നടിച്ച് ഡിംപിള്‍ കപാഡിയ

നാന പടേക്കറിനെതിരെ തനുശ്രീയുടെ ലൈംഗികാരോപണം വിവാദമായി കത്തിനില്‍ക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി ഡിംപിള്‍ കപാഡിയ പറഞ്ഞ വാക്കുകളും വൈറലായിരിക്കുന്നത്. ഞാന്‍ നാനാ പടേക്കറിന്റെ ഭീകരമായ മുഖവും കണ്ടിട്ടുണ്ടെന്നായിരുന്നു ഡിംപിള്‍ കപാഡിയ പറഞ്ഞത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞിരുന്നത്.
നാനാ പടേക്കര്‍ അത്ഭുതകരമായ കഴിവുളളയാളാണ്, നല്ലൊരു സുഹൃത്തുകൂടിയാണ് അദ്ദേഹം, എന്നാല്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭീകരമായ ഇരുണ്ട വശവും ഞാന്‍ കണ്ടിട്ടുണ്ട്. നമുക്കെല്ലാം ഇരുണ്ട് വശങ്ങളുണ്ട് എന്നാല്‍ അത് രഹസ്യമായി, ഭദ്രമായി നമുക്കുളളില്‍ തന്നെ സൂക്ഷിച്ചിരിക്കുന്നു. ഡിപിള്‍ എട്ടുവര്‍ഷങ്ങള്‍ക്കുമുമ്ബ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം തനുശ്രീ പറഞ്ഞ കാര്യങ്ങള്‍ നാനാ പടേക്കര്‍ നിഷേധിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലായിരുന്നു നടന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. നൂറോളം പേരുടെ മുന്നില്‍ വെച്ച് താന്‍ എന്തു പീഡനം നടത്താനാണെന്നും ഇവര്‍ക്കൊക്കെ ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടതെന്നും ആയിരുന്നു നാനാ പടേക്കര്‍ പ്രതികരിച്ചിരുന്നത്. നടിയുടെ പരാമര്‍ശത്തിനെതിരെ നിയമപരമായി നേരിടുമെന്നും നാനാ പടേക്കര്‍ പറഞ്ഞിരുന്നു.
തനുശ്രീക്ക് പിന്തുണയുമായി ബോളിവുഡിലെ യുവതാരങ്ങളെല്ലാം തന്നെ രംഗത്തുവന്നിരുന്നു. ഫര്‍ഹാന്‍ അക്തര്‍,ട്വിങ്കിള്‍ ഖന്ന,പ്രിയങ്കാ ചോപ്ര,സോനം കപൂര്‍ തുടങ്ങിയവരായിരുന്നു നേരത്തെ തനുശ്രീ ദത്തയ്ക്ക് പിന്തുണയുമായി എത്തിയിരുന്നത്. തനുശ്രിയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ നേരത്തെ തന്നെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായിട്ടായിരുന്നു താരങ്ങളെല്ലാം തന്നെ നടിക്ക് പിന്തുണയുമായി എത്തിയിരുന്നത്.
https://www.facebook.com/Malayalivartha