പേളി ശ്രീനി പ്രണയം പൂവണിയുന്നു... ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ല; എന്‍ഗെജ്‌മെന്റ് ഉടന്‍ നടക്കുമെന്ന് പേളി... ശ്രീനിയുടെ വധുവായി പേളിയെ അംഗീകരിച്ച് ശ്രീനിയുടെ കുടുംബം

ബിഗ്‌ബോസ് മലയാളം ആദ്യ പതിപ്പിൽ കിരീടം ചൂടിയത് സാബുമോനാണെങ്കിലും പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും ഏറ്റവും കൂടുതൽ കിട്ടിയത് പേർളി മാണിക്കും ശ്രീനിഷിനുമാണെന്നത് സംശയമേതുമില്ലാത്ത കാര്യമാണ്. തുടക്കത്തിൽ റേറ്റിങ്ങിൽ കണ്ണീർ സീരിയലുകളെക്കാളും പിറകിലായിരുന്ന ബിഗ്‌ബോസിനെ മുന്നോട്ട് നയിച്ചതും ഇവരുടെ പ്രണയമായിരുന്നു. പുറത്തിറങ്ങിയ പേളി ഇപ്പോൾ ശ്രീനിയുടെയും തന്റെ പ്രണയത്തെയും കുറിച്ച് പറയുകയാണ്.
ശ്രീനിഷ് അടുത്ത് വന്നിരിക്കുമ്ബോള്‍ കരന്റ് അടുക്കുന്നത് പോലെ തോന്നും. ശ്രീനിയോട് സംസാരിച്ച് ഇരുന്നാല്‍ സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമല്ല. അത് യഥാര്‍ത്ഥമാണ്. ഗെയിമില്‍ നിന്നും പുറത്ത് വന്നപ്പോള്‍ പലരിലും മാറ്റങ്ങളുണ്ടായി. നല്ല മാറ്റമുണ്ടായി. എന്നാല്‍ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്. ഞാന്‍ ബിഗ് ബോസ് ഹൗസില്‍ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതു കൊണ്ട് ഞാന്‍ എന്ത് പറയുമ്ബോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണെന്നും എനിക്ക് അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ല. ഡാഡിയെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചു. മമ്മിയെയും കണ്ട് സംസാരിക്കണം. എല്ലാം ശരിയാകും എന്നാണ് കരുതുന്നത്. എന്‍ഗെജ്‌മെന്റ് ഉടന്‍ നടക്കും. കല്യാണം ഉടന്‍ തന്നെ ഉണ്ടാകുമെന്നും പേളി പറയുന്നു.
ഇവരുടെ പ്രണയത്തിൽ പ്രേക്ഷകർക്കെല്ലാം ആദ്യം സംശയമുണ്ടായിരുന്നു. ബിഗ്‌ബോസിൽ നിന്ന് പുറത്താകാതെ നില നിൽക്കാനും വിജയിക്കാനുമുള്ള വെറും കളികൾ ആയിട്ടാണ് ആദ്യം എല്ലാവരും ആ പ്രണയത്തെ നോക്കി കണ്ടത്. എന്നാൽ എപ്പിസോഡുകൾ കടന്നു പോകെ ഇതൊരു കളിയല്ല എന്ന ആളുകൾക്ക് ബോധ്യമായി. കട്ട സപ്പോർട്ടുമായി പ്രേക്ഷകർ രംഗത്ത് വരികയും ചെയ്‌തു. ആദ്യം എതിർത്ത പേർളിയുടെ വീട്ടുകാർ ഈ ബന്ധത്തിന് പച്ച കൊടി കാണിച്ചിരിക്കുകയാണ്. ശ്രീനിഷിന്റെ വീട്ടുകാർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ അവരും ഈ ബന്ധത്തിന് സമ്മതം മൂളിയതായി അറിയുന്നു. പേർളിയെ തന്റെ മരുമകളായി വിളക്ക് കൊടുത്ത് വീട്ടിൽ കൈ പിടിച്ചു കയറ്റാൻ ഒരുങ്ങുകയാണ് ശ്രീനിഷിന്റെ അമ്മ എന്നാണ് വാർത്തകൾ പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha