അടച്ചിട്ട ആ സാഹചര്യത്തിൽ നിന്നും ഇതു വരെ പുറത്ത് വരാൻ കഴിഞ്ഞിട്ടില്ല.. ജയിൽ അനുഭവങ്ങളെക്കുറിച്ച് അടുത്തറിഞ്ഞത് ബിഗ് ബോസിലാണ്; വിജയ തിളക്കം കുറിച്ചപ്പോൾ കിട്ടിയ ഒരു കോടി രൂപ എന്ത് ചെയ്തു? മനസ് തുറന്നു സാബുമോൻ

ബിഗ്ബോസിൽ വിജയ തിളക്കം കുറിച്ചപ്പോൾ സാബുമോന് കിട്ടിയ ഒരു കോടി രൂപ എന്ത് ചെയ്തു എന്നൊക്കെ പ്രേക്ഷകർക്ക് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്. ബിഗ്ബോസിൽ താമസിച്ച അനുഭവങ്ങളെ കുറിച്ച് പറയുകയാണ് ഇപ്പോൾ സാബുമോൻ. ഞാനിപ്പോൾ ശാന്തനാണ്. പ്രതികരിക്കുന്നതിന് മുമ്പ് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. ബിഗ് ബോസിൽ പങ്കെടുക്കുന്നതിന് മുമ്പ് എനിക്കൊരു ധാർഷ്ട്യമുണ്ടായിരുന്നു. ആ ധാർഷ്ട്യത്തോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഞാൻ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളോട് പ്രതികരിച്ചിരുന്നത്.
തീർച്ചയായും ആ ധാർഷ്ട്യം ഇപ്പോളില്ല. മൂന്നോ നാലോ ആഴ്ചകൾക്ക് ശേഷം ഞാൻ എന്നോട് തന്നെ ചോദിച്ചു എനിക്ക് എന്ത് പറ്റിയെന്ന്. പഴയ രീതിയിൽ ഞാൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലയെന്ന്. എന്റെ പഴയ അവസ്ഥകളെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് സാധിക്കുന്നില്ല ,അത് തന്നെയാണ് എന്നിലെ മാറ്റത്തിന്റെ ഏറ്റവും വലിയ തെളിവും. ബിഗ്‌ബോസിൽ നിന്നും കിട്ടിയ ഒരു കോടിയിൽ ഞാൻ ഒരു ഫ്ലാറ്റ് വാങ്ങി. ബാക്കി തുക ഞാൻ സഹോദരന് നൽകുകയും ചെയ്തു. അവധിക്കാലത്തെക്കുറിച്ചൊന്നും ഇതു വരെ ചിന്തിച്ചില്ല. ആദ്യം സാധാരണ നിലയിലേക്ക് മടങ്ങി വരണം. എന്നിട്ട് എവിടേലും പോണം, കുറെ ആഹാരം കഴിക്കണം, ഉറങ്ങണം.. ഇപ്പോൾ ഇത്രയൊക്കെയേ മനസ്സിലുള്ളു.
ബിഗ് ബോസ് ഒന്നാം പതിപ്പിൽ വിജയിയാക്കുമെന്ന് ഒരു പ്രതീക്ഷയുമെനിക്കില്ലായിരുന്നു. ഇതൊരു മത്സരമായി പോലും ഞാൻ കണക്കാക്കിയിരുന്നില്ല. എന്നെ സംബന്ധിച്ചടുത്തോളം ഞാനിതിനെ കണ്ടത് ഒരു സാമൂഹിക-മാനസിക പരീക്ഷണമായിട്ടാണ്. മത്സരത്തിൽ രണ്ടാഴ്ച തികക്കാമെന്നുപോലും കരുതിയിരുന്നില്ല. എന്നാൽ ഞാൻ നൂറ് ദിവസം നിൽക്കുകയും വിജയിക്കുകയും ചെയ്തു. പക്ഷെ ഇത് എന്റെ വിജയമല്ല ജനങ്ങൾ എനിക്ക് സമ്മാനിച്ചതാണ്. അടച്ചിട്ട ആ സാഹചര്യത്തിൽ നിന്നും ഇതു വരെ പുറത്ത് വരാൻ കഴിഞ്ഞിട്ടില്ല. എന്റെ ചുറ്റുപാടുകളിലെ ചെറിയ ശബ്ദങ്ങൾ പോലും എന്നെ അലോസരപ്പെടുത്തുന്നു. എന്റെ സുഹൃത്തുക്കൾ കാണാൻ വരുന്നത് പോലും എന്നെ അസ്വസ്ഥനാക്കുന്നു.
മറ്റുള്ളവർക്കും ഇതേ അനുഭവമുണ്ടെന്നാണ് അറിഞ്ഞത്. പലരും സാധാരണ നിലയിൽ എത്താൻ ആഴ്ചകളെടുത്തെന്നും പറഞ്ഞു. ഡെയ്‍ലി ടാസ്കുകൾ കൂടിയില്ലാത്ത ബിഗ് ബോസ് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ടാസ്കുകളാണ് ഈ ദിനങ്ങളിൽ അൽപ്പമെങ്കിലും വിനോദം നിലനിർത്തിയത്. അത് കൂടിയില്ലായിരുന്നെങ്കിൽ മാനസിക പരീക്ഷണത്തിന്റെ മറ്റൊരു തലത്തിലേക്ക് ബിഗ് ബോസ് നീങ്ങിയേനെ. ജയിൽ അനുഭവങ്ങളെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും അടുത്തറിഞ്ഞത് ബിഗ് ബോസിലാണ്.
https://www.facebook.com/Malayalivartha