നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട്... രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്‌ടീയലാക്കോടെ... തുറന്നടിച്ച് ആഷിഖ് അബു

വിശ്വാസികളെ തെരുവിലിറക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ആഷിഖ് അബു. യുക്തിയെ നിരാകരിക്കല്‍ മാത്രമാണ് അവര്‍ ചെയ്യുന്നത്. യുക്തിയെ അംഗീകരിക്കുന്ന ശീലം അവര്‍ക്കില്ലെന്നും ആഷിഖ് അബു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ആഷിഖ് അബു പറയുന്നത് ഇങ്ങനെ...
ആഷിഖ് അബുവിന്റെ കുറിപ്പിലൂടെ...
സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാന്‍ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കല്‍ മാത്രമാണ് അവര്‍ ചെയ്യുന്നത്. അതും മനസിലാക്കാം. യുക്തിയെ അംഗീകരിക്കുന്ന ശീലം അവര്‍ക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ് കണ്‍ഫ്യൂഷനിലാണ്, അതിസ്വാഭാവികം. കേരളം പ്രക്ഷുദമാവുമ്ബോള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതില്‍ വാക്കുകള്‍ക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്.
നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് !
https://www.facebook.com/Malayalivartha