അമ്മയായി കഴിഞ്ഞിട്ടും അതീവഗ്ലാമറോടെ കരീനാ കപൂര്‍

വിവാഹശേഷം സിനിമയില്‍ നിന്നും മാറിനിന്ന കരീന കപൂര്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുകയാണ്. അമ്മയായി കഴിഞ്ഞിട്ടും അതീവഗ്ലാമറോടെയാണ് അവര്‍ ചിത്രീകരണരംഗത്ത് പ്രത്യക്ഷപ്പെട്ടത്. സൈഫ് അലിഖാനുമായുള്ള വിവാഹശേഷം ആകെ ഉണ്ടായ മാറ്റം എന്റെ പേരിനൊപ്പം ഖാന്‍ എന്ന പേര് കൂടി ചേര്‍ത്തുയെന്നതാണെന്ന് താരം പറയുന്നു. വിവാഹിതയായതുകൊണ്ട് എനിക്ക് അവസരങ്ങളൊന്നും നഷ്ടമായിട്ടില്ല.
വിവാഹശേഷം വ്യത്യസ്തരയ ആളുകള്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് രസകരമായ അനുഭവമായിരുന്നു. സിനിമയില്‍ ആദ്യമായി ഞാന്‍ അനില്‍കപൂറിന്റെ ഭാര്യയായി അഭിനയിക്കുകയുണ്ടായി. പിന്നീട് അര്‍ജുന്‍ കപൂറിന്റെ ഭാര്യയായും അഭിനയിച്ചു. അഭിനയിക്കുന്ന കഥാപാത്രത്തിന് അനുയോജ്യമാകാന്‍ യുവത്വമായിരിക്കണമെന്ന് നിര്‍ബന്ധമില്ല.
നാം സിനിമയോട് അതീവതാല്‍പര്യവും വിശ്വാസവും അര്‍പ്പിക്കുകയാണെങ്കില്‍ വയസ്സിന്റെ വ്യത്യാസം ഒരുപ്രശ്‌നമേയല്ലെന്ന് താരം പറയുന്നു. നായികമാര്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ കാലാകാലങ്ങളായി റിലീസായിട്ടുണ്ടല്ലോ.
1970കളില്‍ റിലീ സായ സീതാ ഔര്‍ ഗീതാ, അമര്‍ പ്രേം എന്നീ സിനിമകളില്‍ നായികമാര്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നു. ഞാനും അത്തരം പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നുകരുതി നായികാപ്രാധാന്യമുള്ള സിനിമകളില്‍ മാത്രമേ അഭിനയിക്കൂ എന്ന വാശിയും എനിക്കില്ല. കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും.
https://www.facebook.com/Malayalivartha