ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ മടിയില്ലെന്ന് അനാര്‍ക്കലി

ഗ്ലാമറസ് ആയിട്ടുള്ള വേഷങ്ങള്‍ ചെയ്യുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് തുറന്ന് പറഞ്ഞ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന സിനിമയിലെ ദര്‍ശന എന്ന കഥാപാത്രത്തിന് ശേഷം പൃഥ്വിരാജിന്റെ വിമാനത്തിലും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ആസിഫ് അലി ചിത്രം മന്ദാരത്തിലും താരം അഭിനയിച്ചു. എന്നാല്‍ ഒരു മാധ്യമത്തില്‍ താരം നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാനും ചുംബന രംഗങ്ങളില്‍ അഭിനയിക്കാനും തനിക്ക് മടിയില്ലെന്നാണ് താരത്തിന്റെ തുറന്ന് പറച്ചില്‍.
സ്വയം മൂടിപ്പുതച്ചിരിക്കുന്ന കഥാപാത്രമല്ല താന്‍. വസ്ത്രധാരണവും അങ്ങനെതന്നെയാണ്. ഇത്തരത്തിലെ വേഷങ്ങള്‍ വന്നാല്‍ വണ്ണം കുറച്ചതിന് ശേഷം മാത്രമേ അഭിനയിക്കൂ. അല്ലെങ്കില്‍ വൃത്തികേടാവും. അല്ലാതെ ഗ്ലാമറസ് വേഷങ്ങളോടും ചുംബന രംഗങ്ങളോടും എതിര്‍പ്പൊന്നുമില്ല. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് പ്രശ്‌നമുണ്ടോ എന്നെനിക്ക് അറിയില്ലെന്നും താരം പറയുന്നു.
സിനിമയില്‍ സ്ത്രീകള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ സുരക്ഷിതരല്ലെന്നും താരം പറഞ്ഞു. എന്നാല്‍ തനിക്ക് അത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. ചെറിയ പ്രശ്‌നങ്ങളുണ്ടായത് താന്‍ തന്നെ പരിഹരിച്ചു.
എല്ലാ മേഖലയിലും സ്ത്രീകള്‍ക്ക് അവരുടേതായ പ്രശ്‌നങ്ങളുണ്ടെന്നും സിനിമയില്‍ അത് കൂടുതലാണെന്നും അനാര്‍ക്കലി മരക്കാര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha