തനുശ്രീ ദത്തയ്‌ക്കെതിരെ നോട്ടീസ് അയച്ച് നാനാ പടേക്കറും വിവേക് അഗ്‌നിഹോത്രിയും

ബോളിവുഡില്‍ ഏറ്റവും പുതിയ ചര്‍ച്ചാവിഷയമാണ് നടി തനുശ്രീ ദത്തയുടെ ലൈംഗീകാരോപണം. നടി കുറ്റം ആരോപിച്ച നടന്‍ നാനാ പടേക്കറും സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയും താരത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന് താന്‍ കൊടുക്കേണ്ടിവന്ന വിലയാണിതെന്ന് തനുശ്രീ ദത്ത ഒരു പ്രസ്താവനയില്‍ പറഞ്ഞു.
'എനിക്കിന്ന് രണ്ട് വക്കീല്‍ നോട്ടീസുകള്‍ ലഭിച്ചു. ഒന്ന് നാനാ പടേക്കറില്‍ നിന്നും മറ്റൊന്ന് വിവേക് അഗ്‌നിഹോത്രിയില്‍ നിന്നും. ഇന്ത്യയില്‍ പീഡനത്തിനും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തുന്നതിന് നിങ്ങള്‍ നല്‍കേണ്ട വിലയാണിത്. പൊതു ഇടങ്ങളില്‍ എനിക്കെതിരെ നുണ പ്രചാരണങ്ങള്‍ നടത്തുകയാണ് ഇരുവരും. ഇവരെ പിന്തുണയ്ക്കുന്നവരും എനിക്കെതിരെ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും വാര്‍ത്താസമ്മേളനങ്ങളിലും മറ്റും വന്ന് പൊട്ടിത്തെറിക്കുകയും ചെയ്യുന്നുണ്ട്,' തനുശ്രീ ദത്ത പറഞ്ഞു.
2008ല്‍ 'ഹോണ്‍ ഓക്കെ പ്ലീസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നാനാ പടേക്കര്‍ തന്നോട് മോശമായി പെരുമാറുകയും തന്നെ സ്പര്‍ശിക്കുകയും ചെയ്തതായി അടുത്തിടെ തനുശ്രീ ദത്ത പറഞ്ഞിരുന്നു. കൂടാതെ ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് തന്നോട് വസ്ത്രമഴിക്കാന്‍ വിവേക് അഗ്‌നിഹോത്രി ആവശ്യപ്പെട്ടതായും തനുശ്രീ ദത്ത വെളിപ്പെടുത്തി.
തനുശ്രീനാനാ പടേക്കര്‍ വിവാദത്തില്‍ നടിയെ പിന്തുണച്ച് ബോളിവുഡ് താരസംഘടനയായ സിന്‍ഡാ കഴിച്ച ദിവസം രംഗത്തെത്തിയിരുന്നു. ഏതുതരത്തിലുള്ള ലൈംഗിക അതിക്രമത്തേയും സംഘടന എതിര്‍ക്കുന്നുവെന്നും തനുശ്രീയെ പിന്തുണയ്ക്കുന്നുവെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ പത്തുവര്‍ഷം മുമ്ബ് നടന്ന സംഭവമായതിനാല്‍ കേസ് വീണ്ടും തുറക്കാനാകില്ലെന്നും താരസംഘടന വ്യക്തമാക്കി.
https://www.facebook.com/Malayalivartha