ഞാന്‍ ഹിറ്റ്‌ലിസ്റ്റില്‍ ഉള്ളവനായിരുന്നു... ഒരു സേനാ വിഭാഗത്തിന്റെ തണലില്‍ 42 പേരാണ് എനിക്കെതിരെ കരിങ്കൊടി ഉയര്‍ത്താന്‍ സന്നിഹിതരായത്; പിന്നെ തിയേറ്ററില്‍ ബോംബേറുണ്ടായി... ശ്രീപദ്മനാഭയില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ സ്‌ക്രീന്‍ വെട്ടിക്കീറി; എന്നിട്ടും ഞാന്‍ ഭയന്നില്ല... എനിക്ക് അന്നും ഇന്നും മനുഷ്യ ദൈവങ്ങളില്‍ വിശ്വാസമില്ല... മനസ് തുറന്ന് സുരേഷ്‌ഗോപി

ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി മനസു തുറക്കുകയാണ്. ഏകലവ്യന്‍’ എന്ന പ്രോജക്ട് ഉണ്ടായിരുന്നില്ലെങ്കില്‍, അതില്‍ നായകനായി അഭിനയിക്കേണ്ടിയിരുന്ന നടന്‍ അഭിനയിക്കാന്‍ വന്നിരുന്നെങ്കില്‍ എന്റെ കാര്യം ദയനീയമായേനെ…’ എല്ലാറ്റിനും അടിത്തറ പാകിയത് ഷാജി കൈലാസ്-രഞ്ജിപണിക്കര്‍ ടീമിന്റെ ‘തലസ്ഥാനം’ ആണ്. വിജയം പ്രതീക്ഷിക്കാത്ത ഒരു സിനിമയായിരുന്നു തലസ്ഥാനം. അതുവരെ മറ്റൊരു സിനിമയിലും സുരേഷ് ഗോപി ഡബ്ബ് ചെയ്തിരുന്നില്ല.
തലസ്ഥാനത്തില്‍ സ്വന്തം ശബ്ദമാണ് നല്‍കിയത്. പൊട്ടിത്തെറിക്കുന്ന യുവത്വത്തിന്റെ ശബ്ദം പ്രതീക്ഷകള്‍ക്കപ്പുറം നല്‍കാന്‍ സുരേഷ് ഗോപിക്കു കഴിഞ്ഞു. ആ സിനിമ മുതല്‍ രഞ്ജി പണിക്കര്‍-ഷാജി കൈലാസ്-സുരേഷ്‌ഗോപി ബന്ധം വളരുകയായിരുന്നു. മൂന്നാമതൊരാള്‍ അറിയാന്‍ പാടില്ലാത്തതും എല്ലാവരും അറിയുന്ന തരത്തിലുള്ള കാര്യങ്ങള്‍ മുഖം നോക്കാതെ പലതും തുറന്നു പറഞ്ഞതാണ് സുരേഷ് ഗോപിക്ക് പറ്റിയ അബദ്ധങ്ങളില്‍ ഒന്ന്.
പലപ്പോഴും പലതും മനസില്‍ നിറച്ച് മറക്കേണ്ട ചിലകാര്യങ്ങള്‍ മറച്ചുവച്ച് പറയുമായിരുന്നു. എന്റെ കഥാപാത്രം മാധവന്‍ ഐപിഎസ് വളരെ മനോഹരമയിരുന്നു. നരേന്ദ്ര പ്രസാദ് സാറിന്റെ കഥാപാത്രം മനുഷ്യദൈവമായിരുന്നു. ‘ഏകലവ്യന്‍’ പല രീതിയിലും ഭീഷണി നേരിട്ട സിനിമയാണ്. പലരും എന്നോടു തന്നെ ചോദിച്ചു, ഇങ്ങനെ ദൈവികമായ ഒരു കഥാപാത്രത്തെ നിഷ്‌കരുണം എതിര്‍ക്കുന്ന കാര്യത്തില്‍ എന്തിനു മനസുകൊടുത്തു എന്ന്. സത്യം പറയട്ടെ, എനിക്ക് മനുഷ്യ ദൈവങ്ങളില്‍ അന്നും ഇന്നും വിശ്വാസമില്ല.
സ്വാമി അമൂര്‍ത്താനന്ദ എന്ന കഥാപാത്രത്തിനു ജീവിച്ചിരിക്കുന്ന ചില ദൈവങ്ങളുമായി ബന്ധമുണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നു. ഞാനക്കാര്യം സമ്മതിച്ചുതരില്ല.
ഏകലവ്യനില്‍ സ്വാമി അമൂര്‍ത്താനന്ദ വെറുമൊരു കഥാപാത്രം മാത്രമാണ്. എന്നാല്‍ വ്യക്തിപരമയി ഞാന്‍ മാധവനെ അവതരിപ്പിച്ചതിലും സ്വാമി അമൂര്‍ത്താനന്ദയെ കൈകാര്യം ചെയ്തതിലും എതിര്‍പ്പുള്ളവരുണ്ടായിരുന്നു. ഞാന്‍ ഹിറ്റ്‌ലിസ്റ്റില്‍ ഉള്ളവനായിരുന്നു. ഒരു സേനാ വിഭാഗത്തിന്റെ തണലില്‍ 42 പേരാണ് എനിക്കെതിരെ കരിങ്കൊടി ഉയര്‍ത്താന്‍ സന്നിഹിതരായത്. അന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വി ആര്‍ രാജീവന്‍ ആയിരുന്നു. 42 പേര്‍ക്ക് 42 പൊലീസുകാരെ ഇട്ട് രാജീവന്‍ ചേട്ടന്‍ അവരുടെ ഹിഡന്‍ അജന്‍ഡ ക്ലോസ് ചെയ്തുകളഞ്ഞു.
പിന്നെ തിയേറ്ററില്‍ ബോംബേറുണ്ടായി. ശ്രീപദ്മനാഭയില്‍ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ സ്‌ക്രീന്‍ വെട്ടിക്കീറി. എന്നിട്ടും ഞാന്‍ ഭയന്നില്ല. എനിക്ക് കുറ്റബോധമുണ്ടായില്ല. ഞാന്‍ യോഗ്യമായ പ്രവര്‍ത്തികള്‍ മാത്രമാണ് ചെയ്തത്. ഒരു സത്യം തുറന്നു പറയുമ്പോള്‍ സിനിമക്കെതിരെ കൊലവിളി നടത്തുന്നതു ശരിയല്ല. ഇതൊരു കലാരൂപമെന്ന നിലയ്ക്ക് വിമര്‍ശനമായി എടുക്കണമായിരുന്നു. നരേന്ദ്രമോഡിയെ സുരേഷ് ഗോപി തള്ളിയിട്ടുകൊന്നു എന്നേ പറയൂ…സത്യം പറയട്ടെ, സ്‌ക്രീന്‍ കത്തിച്ചു, അത് കീറിക്കളഞ്ഞു എന്നൊക്കെ കേട്ടപ്പോള്‍ എനിക്ക് വിജയഭാവമായിരുന്നു. എനിക്ക് ജീവിതത്തില്‍ എല്ലാം കൊണ്ടുവന്നത് ഏകലവ്യനാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതുമ നശിക്കാത്ത ഒരനുഭവമായി ഏകലവ്യന്‍ നില്‍ക്കുന്നു.
അതെഴുതിയ രഞ്ജി പണിക്കര്‍ക്കും സംവിധാനം ചെയ്ത ഷാജി കൈലാസിനും നിര്‍മിച്ച പി വി ഗംഗാധരനും അഭിമാനിക്കാവുന്ന സിനിമയായി മാറിയതാണ് ഏകലവ്യന്റെ വിജയം. മുമ്പ് അച്യുതാനന്ദനുവേണ്ടിയും കെ കരുണാകരനുവേണ്ടിയും തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ സജീവമായിരുന്നു. ഒരു നല്ല മനസ് സുരേഷ് ഗോപിക്കുണ്ടായിരുന്നു.
https://www.facebook.com/Malayalivartha