ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതോടെ അവരെ കാണാൻ പൊന്നാങ്ങളെയെത്തി...

ബിഗ്‌ബോസ് വീട്ടിനുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ സൗഹൃദം. പുറത്തിറങ്ങിയ ശേഷവും അവർ കണ്ടുമുട്ടി. സഹോദരിയെയും അളിയനെയും കാണാനെത്തിയതായിരുന്നു പേളി. ഷിയാസും പേളിയും ഒത്തുകൂടിയപ്പോൾ ശ്രീനിയെ അവർ വല്ലാതെ മിസ്‌ചെയുകയായിരുന്നു. ബിഗ് ബോസില്‍ പേളി-ശ്രീനി ബന്ധത്തെ ഏറ്റവും കൂടുതല്‍ പോത്സാഹിപ്പിച്ചവരിലൊരാളാണ് ഷിയാസ്.
ആദ്യ കാഴ്ചയില്‍ ശക്തനെന്ന് കരുതിയിരുന്നുവെങ്കിലും ലോലനാണ് താനെന്ന് താരം തെളിയിച്ചിരുന്നു. മറ്റുള്ളവരുമായി വഴക്കിട്ട് സങ്കടപ്പെടുന്ന താരത്തെ ആശ്വസിപ്പിക്കാനായി ശ്രീനിയും പേളിയും എത്താറുണ്ട്. ഇവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ നിങ്ങള്‍ വിവാഹിതരാവുന്നത് കാണണമെന്നും പേളി തന്റെ സഹോദരിയാണെന്നും ശ്രീനിയുടെ കുഞ്ഞളിയനാണ് താനെന്നും ഷിയാസ് പറഞ്ഞിരുന്നു. പേളിയുടെ വീട്ടിലേക്കെത്തിയ ഷിയാസ് ഡബ്‌സ്മാഷുമായാണ് എത്തിയത്. പേളിയും ഷിയാസും കണ്‍ഫെഷന്‍ റൂമിലേക്ക് വരാനായി ബിഗ് ബോസ് നിര്‍ദേശിക്കുന്നതും തനിക്ക് വീട്ടില്‍ പോണമെന്ന് പേളി പറയുന്നതും തന്നെ നോമിനേറ്റ് ചെയ്യരുതെന്ന് ഷിയാസ് പറയുന്ന രംഗവുമാണ് ഡബ്‌സ്മാഷില്‍ കാണുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ഇവരുടെ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതില്‍ പിന്നെ താന്‍ കൂടുതലായും ബന്ധപ്പെടുന്നത് ശ്രീനിയേയും ഷിയാസിനെയുമാണെന്ന് പേളി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha