വെള്ളിത്തിരയിൽ നിന്നും പടിയിറക്കത്തിനൊരുങ്ങി അനുഷ്ക ?....

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായ അനുഷ്ക ഷെട്ടി സിനിമയിൽ നിന്നും വിരമിക്കുകയാണോ എന്നാണ് ചലച്ചിത്ര ലോകത്തെ ഇപ്പോഴത്തെ ചർച്ച. ഏറെ നല്ല സിനിമളുടെ ഭാഗമായ അനുഷ്ക സിനിമാരംഗത്തെത്തിയിട്ട് പതിമൂന്നുവർഷങ്ങൾ പിന്നിടുമ്പോഴാണ് ആരാധകരെ ആശങ്കയിലാഴ്ത്തി പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഭാഗുമതി സൂപ്പർഹിറ്റായിട്ടും മറ്റൊരു ചിത്രവും അനുഷ്കയെ തേടിയെത്തിയിരുന്നില്ല. 37കാരിയെ ആർക്കും നായികയായി വേണ്ടെന്നും യുവതാരങ്ങളുടെ നായികയാകാനുള്ള പ്രായം കടന്നുപോയെന്നുമാണ് സിനിമാരംഗത്തുനിന്നുള്ള സംസാരമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം എത്തിയ അനുഷ്ക ചിത്രമായ ഭാഗുമതിയ്ക്ക് ശേഷം ഈ വര്‍ഷം ഒരു സിനിമയിൽ പോലും അനുഷ്ക കരാർ ഒപ്പിട്ടിട്ടില്ല. ഇതാണ് അനുഷ്ക സിനിമയിൽ നിന്നും വിരമിക്കുകയാണോ? എന്ന താരത്തിലേക്കുള്ള ചർച്ചകളിലേക്ക് നീണ്ടത്.
എന്നാൽ താരത്തിന് അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിലും ആരും സമീപിക്കുന്നില്ലെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. കൂടാതെ നായികാപ്രാധാന്യമുള്ള പ്രമേയങ്ങളുടെ കുറവും അനുഷ്കയ്ക്ക് വിനയായി. ചെറിയ വേഷങ്ങളാണെങ്കിലും ലഭിച്ചാൽ അത് സ്വീകരിക്കുമെന്ന നിലപാടിലാണ് അനുഷ്ക. എന്നിട്ടുപോലും അവസരങ്ങൾ നടിയെ തേടിയെത്തുന്നില്ല.
തെലുങ്കിലും തമിഴിലും പ്രായംകുറഞ്ഞ യുവനായികമാരാണ് സൂപ്പർതാരങ്ങളുടെ നായികമാരായി എത്തുന്നത്. നായകന്മാരും പ്രായംകുറഞ്ഞ നായികമാരെയാണ് കൂടുതലായും പരിഗണിക്കുന്നത്. മാത്രമല്ല നായികമാരുടെ അഭിനയത്തിൽ ആരും കടുംപിടുത്തം പിടിക്കാത്തതും അനുഷ്കയ്ക്ക് വിനയായി.
സൗന്ദര്യവും അഭിനയവൈഭവവും ഉണ്ടായിട്ടും അനുഷ്കയ്ക്ക് അവസരം ലഭിക്കാത്തതിന്റെ നിരാശയിലാണ് താരത്തിന്റെ ആരാധകർ. ഇതിനിടെ മാധവൻ നായകനാകുന്ന പ്രോജക്ട് അനൗൺസ് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകണം ഉണ്ടായിട്ടില്ല.
എന്നാൽ പ്രഭാസുമായി നടി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും ഈ വർഷം ഇരുവരും വിവാഹിതയാകുമെന്നും റിപ്പോർട്ട് ഉണ്ട്. വിവാഹം ഉറപ്പിച്ചതിനാലാണ് നടി മറ്റൊരു ചിത്രത്തിലും അഭിനയിക്കാത്തതെന്ന് മറ്റുചിലർ പറയുന്നു.
https://www.facebook.com/Malayalivartha