ബിഗ് ബോസില്‍ തനുശ്രീയെ പങ്കെടുപ്പിക്കരുതെന്ന മുന്നറിയിപ്പുമായി നവനിര്‍മ്മാണ്‍ സേന

നടന്‍ നാനാ പടേക്കറിനെതിരെ ലൈംഗീകാരോപണം നടത്തിയ വിവാദ താരം തനുശ്രീ ദത്തയെ ബിഗ് ബോസില്‍ പങ്കെടുപ്പിച്ചാല്‍ ആക്രമിക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന. മറാത്തി നടന്‍മാരെയും പാര്‍ട്ടിയെയും അപമാനിക്കാന്‍ തനുശ്രീ ശ്രമിക്കുന്നുണ്ടെന്നും ഇത് അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് നവനിര്‍മ്മാണ്‍ സേനയുടെ നിലപാട്. നടിയെ പങ്കെടുപ്പിച്ചാല്‍ ആക്രമിക്കുമെന്ന് കളേഴ്‌സ് ചാനലിനോടും വിയാകോം 18നോടുമാണ് എംഎന്‍എസിന്റെ ഭീഷണി.
നേരത്തെ മഹാരാഷ്ട്ര സേന തലവന്‍ രാജ് താക്കറെക്കെതിരെ തനുശ്രീ നടത്തിയ പരമാര്‍ശമാണ് അനുയായികളെ ചൊടിപ്പിച്ചിരുന്നത്. രാജ് താക്കറെ ഒരു ഗുണ്ടയാണെന്നും സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവ് എന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും തനുശ്രീ ദത്ത ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടിക്കെതിരെ പ്രസ്താവനയുമായി നവനിര്‍മ്മാണ്‍ സേന എത്തിയിരിക്കുന്നത്.
നേരത്തെ നടി രാഖി സാവന്തും തനുശ്രീ ബിഗ് ബോസിലെത്താന്‍ വേണ്ടിയുളള ശ്രമത്തിലാണെന്ന് ആരോപിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലെത്താനായി പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണ് തനുശ്രീ എന്നാണ് രാഖി സാവന്ത് പറഞ്ഞിരുന്നത്.
അടുത്തിടെ ഹോണ്‍ ഒകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ മോശം അനുഭവമായിരുന്നു തനുശ്രീ വെളിപ്പെടുത്തിയിരുന്നത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് നടി പറഞ്ഞിരുന്നു. ഇതിനു ശേഷം ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ സെറ്റില്‍ തന്നോട് വസ്ത്രമഴിക്കാന്‍ വിവേക് അഗ്‌നിഹോത്രി ആവശ്യപ്പെട്ടതായും നടി വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha