ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റ്; വെന്റിലേറ്ററിൽ തുടർന്ന ലക്ഷ്മിയുടെ ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരം: മലയാളിവാർത്ത പ്രതിനിധിയുടെ നേരിട്ടുള്ള അന്വേഷണത്തിൽ ബോധ്യപ്പെട്ടത് ഇങ്ങനെ...

ലക്ഷ്മി സംസാരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് മലയാളിവാർത്ത അന്വേഷണത്തിൽ കണ്ടെത്തി. ഡോക്ടറുമാരുമായും ഉറ്റ ബന്ധുക്കളുമായും സംസാരിച്ച മലയാളിവാർത്ത പ്രതിനിധി വെന്റിലേറ്ററിലുള്ള ലക്ഷ്മിയുടെ അവസ്ഥ നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. ലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ വായനക്കാരെ അറിയിച്ച് കൂടുതൽ വേദനിപ്പിക്കാനല്ല ഉദ്ദേശിക്കുന്നത്, മറിച്ച് സത്യാവസ്ഥ കേരളമറിയണമെന്ന ഉത്തരവാദിത്വമാണ് ഞങ്ങൾ ചെയ്യുന്നത്.
വെന്റിലേറ്ററിൽ കഴിഞ്ഞ ദിവസമാണ് ചെറുതായൊന്ന് ലക്ഷ്മി കണ്ണ് തുറക്കുന്നത്. എത്രയും വേഗം വെന്റിലേറ്ററിൽ നിന്ന് ലക്ഷ്മി സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങളും പ്രാർത്ഥിക്കുകയാണ്. കാര്യമായ യാതൊരു പുരോഗതിയുമില്ലാതെ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് ലക്ഷ്മി. ബാലുവിന്റെ പ്രിയ പത്നിയായ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നോ അങ്ങനെ വന്നാൽ പൂർണ ആരോഗ്യവതിയായിരിക്കുമെന്നോ പറയാറായിട്ടില്ല.
കാർ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച മരണപ്പെട്ട ബാലഭാസ്‌ക്കറിന്റെ ഭൗതിക ശരീരം ശാന്തികവാടത്തിൽ സംസ്കരിക്കുമ്പോൾ ഒരു ഉൾവിളിയെന്ന വണ്ണം ലക്ഷ്മിക്ക് രണ്ടു തവണ ഫിറ്റസ് വന്നതായി മലയാളിവാർത്ത പ്രതിനിധിയോട് ആശുപത്രി അധികൃതർ വ്യക്തമാക്കിരുന്നു. കഴിഞ്ഞ ഒന്നര ആഴ്ചക്കിടയിൽ ഒന്നേ രണ്ടോ തവണ മാത്രമാണ് ലക്ഷ്മിക്ക് ബോധം വന്നത്. അപ്പോൾ കുഞ്ഞിനെ ചോദിക്കാൻ ശ്രമിക്കവേ മയക്കത്തിലേക്ക് വീഴുകയായിരുന്നു. ലക്ഷ്മിയുടെ ദയനീയ സ്ഥിതികണ്ട് ബന്ധുക്കൾ കുഞ്ഞ് അടുത്ത മുറിയിലുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്.
ലക്ഷ്മിയുടെ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതർ വ്യക്തമായ ഒരു ചിത്രവും നൽകുന്നില്ലെങ്കിലും , വെന്റിലേറ്റർ സപ്പോർട്ടിൽ കഴിയുന്ന ഒരു രോഗിയുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാം എന്നാണ് ഡോക്ടർമാർ നൽക്കുന്ന സൂചന. എങ്കിൽ വിദഗ്ദധചികിതിസ നൽകാൻ മറ്റെവിടെയെങ്കിലും മാറ്റി കൂടേ എന്ന ചോദ്യത്തിന് അവർ മറുപടി നൽകുന്നില്ല. ലക്ഷ്മിയുടെ ശരീരത്തിന്റെ ഒരു വശം തളർന്നതായി റിപ്പോർട്ടുകൾ ഉണ്ട്. അക്കാര്യം ആശുപത്രി സ്ഥിതീകരിച്ചിട്ടില്ല. അപകടനില തരണം ചെയ്യുമ്പോൾ അത് ശരിയാവും എന്ന് കരുതാനാണ് ഡോക്ടർമാർക്കിഷ്ടം . ലക്ഷ്മിക്ക് ഭക്ഷണവും മറ്റും നൽകുന്നില്ല. അത് ട്യൂബിലൂടെ നൽകാവുന്ന അവസ്ഥ പോലുമായിട്ടില്ല.
തലസ്ഥാനത്തെ സ്വകാര്യാശുപതികളുടെ കച്ചവടകണ്ണ് ബാലുവിന്റെ കുടുംബത്തിനും ഏറ്റിട്ടുണ്ടെന്ന് കരുതുന്നവർ ഉണ്ട്. അപകടമുണ്ടായ ഉടനെ ബാലുവിനെയും ഭാര്യയെയും സ്വകാര്യാശുപത്രിയിലെത്തിച്ചവരാ ണ് യഥാർത്ഥ വില്ലൻമാർ. ഇതിനകം ലക്ഷകണക്കിനു രൂപ ചികിത്സക്ക് ചെലവായി കാണും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ മെഡിക്കൽ കോളേജിൽ എത്തിക്കാത്തതിനെതിരെ രംഗത്ത് വന്നിരുന്നു. സ്വകാര്യാശുപത്രി നൽകുന്ന ചികിത്സയുടെ വിശദാംശങ്ങൾ പുറത്തുവരുന്നില്ല. ബാലഭാസ്കറിനെ ചികിത്സിക്കാൻ എയിംസിൽ നിന്ന് ഡോക്ടർമാർ വരാനുള്ള തടസ്സവും ഇതു തന്നെയായിരുന്നു.
ലക്ഷ്മിയുടെ ബന്ധുക്കൾ ഇപ്പോഴും സ്വകാര്യാശുപത്രിയിൽ തന്നെയുണ്ട്. ബാലഭാസ്കറിന്റെ ചില സുഹൃത്തുക്കളും ഇവർക്കൊപ്പം ഇപ്പോഴും ആശുപത്രിയിൽ നിൽക്കുകയും സഹായങ്ങൾ ചെയ്യുന്നുമുണ്ട്. ബാലുവിന്റെ മാതാപിതാക്കൾ അവരുടെ ജഗതിയിലുള്ള വീട്ടിലാണ്. നല്ല ശാരീരിക സ്ഥിതിയില്ലാത്ത ബാലുവിന്റെ സഹോദരിയെ തനിച്ചാക്കി അവർക്ക് ആശുപത്രിയിൽ നിൽക്കാനാവില്ല. ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് ബാലുവിന്റെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ. മൂത്ത മകളെ ചികിത്സിച്ച് വിമുക്തഭടനായ ബാലുവിന്റെ പിതാവിന്റെ സാമ്പത്തികാടിത്തറ തകർന്നു. ഇനി എന്തു ചെയ്യണമെന്ന് ഇവർക്കറിയില്ല. പ്രായമായ മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ മകളെ ആരുനോക്കുമെന്നും അറിയില്ല. ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങി വന്നിരുന്നെങ്കിൽ എന്നിവർ ആഗ്രഹിക്കുന്നത് അതു കൊണ്ടാണ്.
https://www.facebook.com/Malayalivartha