വിശാല്‍-ലിങ്കുസാമി ടീം സണ്ടക്കോഴിയുമായി വീണ്ടും വരുന്നു

സണ്ടക്കോഴിയിലുടെ ചരിത്ര വിജയം നേടിയ വിശാല്‍-ലിങ്കുസാമി ടീം പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ചിരിക്കുന്നു സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി. സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിനും ഒരു പശ്ചാത്തലമുണ്ട്. വിശാലിനെ നായകനാക്കി വീണ്ടും ഒരു സിനിമ ചെയ്യണം എന്ന് ലിംഗുസാമി ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, വിശാലിന് ഒറ്റ നിബന്ധനയേ ഉണ്ടായിരുന്നുള്ളു.
അത് സണ്ടക്കോഴിയുടെ രണ്ടാം ഭാഗം ആയിരിക്കണമെന്നതായിരുന്നു. അതും ഒരു നിയോഗം പോലെ സംഭവിച്ചു. സണ്ടക്കോഴി 2വിന്റെ തുടക്കത്തില്‍ വിശാലും ലിങ്കുസാമിയും പിണങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ആ പിണക്കം സുഹൃത്തുക്കളായ തങ്ങളെ മനസ് കൊണ്ട് കൂടുതല്‍ അടുപ്പിച്ചുവെന്നും അത് ചിത്രത്തിന് ഗുണകരമായി എന്നും പറഞ്ഞ വിശാല്‍ തങ്ങള്‍ ഒരേ വേവ് ലെങ്ങ്ത്ത് ഉള്ള സുഹൃത്തുക്കളായതിനാല്‍ ചിത്രത്തിന്റെ മേന്മ കൂടാനും സഹായകമായി എന്നും പറഞ്ഞു.
സണ്ടക്കോഴിയെക്കാള്‍ 'സണ്ടക്കോഴി 2' ആക്ഷനും പ്രണയവും വൈകാരികതയും കോര്‍ത്തിണക്കി ഉത്സവ പ്രതീതി നല്‍കും വിധം ബ്രഹ്മാണ്‍ഡ സിനിമയായിട്ടാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.
രണ്ടാം ഭാഗത്തില്‍ നായികാ സ്ഥാനത്ത് മീരാജാസ്മിനു പകരം കീര്‍ത്തി സുരേഷ് ആണ്. തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും 'സണ്ടക്കോഴി 2' എന്ന് വിശാല്‍ ആത്മവിശ്വാസത്തോടെ പറയുന്നു.
https://www.facebook.com/Malayalivartha