സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍

ബോളിവുഡ് താരം സണ്ണിലിയോണ്‍ ഇപ്പോള്‍ ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. താരം ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ കൈയടി നേടിയിരിക്കുന്നത്. സണ്ണി അറ്റ്‌ലാന്‍ഡയിലെ സെക്യൂരിറ്റി ഗാര്‍ഡുകളുമായി നൃത്തം ചെയ്യുന്നതായിരുന്നു ആ വീഡിയോ. ഇതില്‍ സണ്ണിക്കൊപ്പം ഭര്‍ത്താവ് ഡാനിയല്‍ വെബറും നൃത്തം ചെയ്യുന്നുണ്ടായിരുന്നു.
തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സണ്ണി ഈ വീഡിയോ പങ്കുവച്ചത്. ഒപ്പം നൃത്തം ചെയ്തവര്‍ക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. സണ്ണിയുടെ നൃത്തം ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha