വിവാഹ മോചനമെന്നത് എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ തീരുമാനമായിരുന്നു... വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിവാഹ മോചനം നടത്തിയിരുന്നു; നിർണായകമായ ആ തീരുമാനം എടുക്കാൻ കാരണം തുറന്ന് പറഞ്ഞ് ഗായിക മഞ്ജരി

വിവാഹ മോചനം ഒരു തെറ്റായി താന്‍ കാണുന്നില്ലെന്ന് ഗായിക മഞ്ജരി. അത് തന്‍റെ ജീവിതത്തിലെ ഒരു കറുത്ത അധ്യായമല്ല മറിച്ച് എറ്റവും നല്ല തീരുമാനമായി കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിവാഹ മോചനം നടത്തിയിരുന്നു. ഒരുമിച്ച് പോവാന്‍ കഴിയിലെന്ന് മനസ്സിലാക്കിയതോടെയാണ് പിരിയാന്‍ തീരുമാനിച്ചത്. ഇന്നത്തെക്കാലത്ത് ഡിവോഴ്‌സ് എന്നത് ബ്ലാക്ക് മാര്‍ക്കായി ഒന്നും കാണുന്നില്ല. മുംബൈയിലാണ് താനിപ്പോള്‍ താമസിക്കുന്നത്. ജീവിതത്തിലെ സന്തോഷകരമായ ഒരു തീരുമാനമായിരുന്നു ഡിവോഴ്‌സ്. വളരെ നേരത്തെ ജീവിതത്തില്‍ നടന്ന ലീഗലായുള്ള ബന്ധമായിരുന്നു വിവാഹമെന്നും അത് സുഖകരമല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ വേര്‍പിരിയുകയായിരുന്നുവെന്നും താരം പറയുന്നു.
നേരത്തെ തന്റേതായ ഇഷ്ടാനിഷ്ടങ്ങളുമായാണ് മുന്നേറിയത്. ചുറ്റിലും ജീവിക്കുന്നവരിലേക്ക് ശ്രദ്ധ പതിഞ്ഞപ്പോള്‍ തന്‍രെ കാഴ്ചപ്പാടുകള്‍ മാറുകയായിരുന്നുവെന്നും താരം പറയുന്നു. ഒരുനേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഴിയുന്നവരെ കണ്ടിരുന്നു. മറ്റുള്ളവരെ സഹായിക്കുമ്ബോള്‍ ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാവാത്തതാണ്. ജീവിതത്തില്‍ ഇത്തരം സന്തോഷങ്ങള്‍ക്കാണ് താന്‍ പ്രധാന്യം നല്‍കുന്നതെന്നും മഞ്ജരി പറയുന്നു. പുറത്ത് പഠിച്ച് വളര്‍ന്നതിനാലും വളരെ സ്ട്രിക്ടായി ജീവിച്ചതിനാലും തുടക്കത്തില്‍ എല്ലാവരുമായും അത്ര പെട്ടെന്ന് ചേരാറില്ലായിരുന്നു. തന്റെ പല ആക്ഷനുകളെയും അഹങ്കാരമായി തെറ്റിദ്ധരിച്ചിരുന്നു.
ഇത് തന്നെ വല്ലാതെ വിഷമിച്ചിരുന്ന സംഭവമായിരുന്നു ഇത്. താന്‍ കാരണം ആരും വിഷമിക്കുന്നതൊന്നും ഇഷ്ടമല്ല, ആരെങ്കിലും കരഞ്ഞാല്‍പ്പോലും താന്‍ കാരണമാണോ എന്ന് അന്വേഷിക്കുന്ന പ്രകൃതമാണ്. അതിനാല്‍ത്തന്നെ തുടക്കത്തില്‍ ഇത് വല്ലാതെ ബാധിച്ചിരുന്നു. പിന്നീട് എല്ലാം മനസ്സിലാക്കിയതോടെയാണ് ആ പ്രശ്‌നം പരിഹരിച്ചത്. ഇഷ്ടപ്പെട്ട ഭക്ഷണത്തില്‍ പോലും നമ്മള്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന നമ്മള്‍ എന്തിനാണ് പിന്നെ ഇതില്‍ ഒരു തെറ്റ് കാണുന്നതെന്നും മഞ്ജരി കൂട്ടി ചേര്‍ത്തു.
വിവാഹ മോചനമെന്നത് തന്‍റെ ജീവിതത്തിലെ എറ്റവും സന്തോഷകരമായ തീരുമാനമായിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായിക മനസു തുറന്നത്.
https://www.facebook.com/Malayalivartha


























