പിന്‍വാങ്ങുകയാണെന്ന് സോനം

സിനിമാ ലോകത്തെ താരങ്ങളില്‍ പലരും സമൂഹ മാധ്യമങ്ങളിലൂടെ പല പ്രശ്‌നങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും സജീവമായി ചര്‍ച്ച നടത്തുന്ന നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. താരം ഇപ്പോള്‍ ട്വിറ്ററില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ട്വിറ്റര്‍ നെഗറ്റീവ് ആയിയെന്ന് പറഞ്ഞാണ് സോനം കപൂര്‍ ട്വിറ്റര്‍ വിടുന്നത്.
'ട്വിറ്റര്‍ വിടാന്‍ പോകുന്നു. ഇത് നെഗറ്റീവാണ്. എല്ലാവര്‍ക്കും സമാധാനവും സ്‌നേഹവും' എന്നാണ് സോനം കപൂര്‍ ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത്. സോനം കപൂര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ചര്‍ച്ചയാകുകയു ട്രോളാകുകയും ചെയ്!തിനു പിന്നാലെയാണ് ട്വിറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ താരം തീരുമാനിച്ചത്.


https://www.facebook.com/Malayalivartha


























