എല്ലാം അവസാനിച്ച മട്ടിലായിരുന്നു ആ ശരീരം... സ്റ്റീഫൻ ദേവസിയുടെ വാക്കുകൾക്ക് പിന്നിൽ സംഭവിച്ചത്... ബാലുവിന് അപകടം നടന്ന അന്ന് മുതൽ ആ ആശുപത്രിയിൽ ബാലുവിനൊപ്പം ഉണ്ടായിരുന്ന ജോബി പറയുന്നു

അന്തരിച്ച വയലിനിസ്റ് ബാലഭാസ്കറിനെ കുറിച്ചുള്ള ഓർമ്മകൾ ഓരോ നിമിഷവും മറക്കാനാവാത്ത മനസ്സിന്റെ വിങ്ങലുകളാകുകയാണ്. ബാലുവിന്റെ സുഹൃത്തുക്കൾക്ക് ഇപ്പോഴും ബാലുവിന്റെ വിയോഗം ഉൾക്കൊള്ളാനാകുന്നില്ല എന്ന് തന്നെപറയാം.
അതേസമയം മരിക്കുന്നതിന് മുൻപ് സ്റ്റീഫൻ ദേവസിയും ബാലഭാസ്കറും തമ്മിൽ സംസാരിച്ചിരുന്നു. നമുക്കൊരുമിച്ച് എത്രയും വേഗം ഒരു പ്രോഗ്രാം ചെയ്യാമെന്ന ആശ ബാലു പങ്ക് വച്ചിരുന്നു. സ്റ്റീഫൻ ദേവസിയുടെ വാക്കുകൾക്ക് പിന്നിലെന്ത്. അതിന്റെ മറുപടി പറയുകയാണ് ജോബി. ബാലുവിന്റെ ഉറ്റ സുഹൃത്ത് ജോബി ബാലുവിന് അപകടം നടന്ന അന്ന് മുതൽ ആ ആശുപത്രിയിൽ ബാലുവിനൊപ്പം ഉണ്ടായിരുന്നു.
ജോബിയുടെ വാക്കുകൾ...
സ്വന്തം ഭാര്യ ലക്ഷിമിക്ക് ഇതെങ്ങനെയാണ് താങ്ങാനാകുക. സ്റ്റീഫൻ ദേവസി കണ്ടു സംസാരിച്ചു എന്നൊക്കെ പറയുന്നുണ്ട് അവരു തമ്മിൽ അടുത്ത പരിപാടിക്ക് വരാം എന്നൊക്കെ പറയുന്നുണ്ടെന്ന് പറഞ്ഞു. പക്ഷെ അല്ല അങ്ങനെയൊന്നുമില്ല ഒരിക്കലുമില്ല അത് അദ്ദേഹത്തിന്റെ വിഭ്രാന്തിയാണ്. അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. കാരണം അദ്ദേഹം മിണ്ടില്ലായിരുന്നു. അതാണ് സത്യം. അപ്പഴേ എതാണ്ടൊക്കെ അവസാനിച്ച മട്ടിലായിരുന്നു ആ ശരീരം. സ്റ്റീഫൻ ദേവസിയുടെ മനസിന്റെ വിഭ്രാന്തി തന്നെയാണ് അത്. മാനവീയം വീഥിയിൽ ബാലുവിന്റെ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജോബി.
സ്റ്റീഫന്റെ പറഞ്ഞിരുന്നത് ഇങ്ങനെ...
'ഇന്നലെ വൈകിട്ട് ലക്ഷ്മിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ടു ഡോ. സുരേഷിനോടു സംസാരിച്ചിരുന്നു. ലക്ഷ്മി കഴിഞ്ഞ ദിവസം കണ്ണുതുറന്നതായി ഡോക്ടർ അറിയിച്ചു. ലക്ഷ്മിക്കു ബോധം തെളിഞ്ഞിരുന്നു. ഇപ്പോൾ അവർക്ക് എല്ലാം കേൾക്കാനും കാണാനും തിരിച്ചറിയാൻ കഴിയുന്നുണ്ട്. അവർ പ്രതികരിക്കുന്നുണ്ട്. പക്ഷേ, സംസാരിക്കാൻ സാധിക്കുന്നില്ല. ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണ്.
ദുരന്തത്തെക്കുറിച്ച് അവർക്കിപ്പോഴും ഒന്നും അറിയില്ല. അവരോട് എങ്ങനെ ഇതു പറയുമെന്നറിയില്ല. തിങ്കളാഴ്ചയോടെ ലക്ഷ്മിയെ വെന്റിലേറ്ററിൽനിന്ന് ഐസിയുവിലേക്കോ റൂമിലേക്കോ മാറ്റാൻ സാധിക്കുമെന്നാണു പ്രതീക്ഷ. ലക്ഷ്മി ഉറപ്പായും തിരിച്ചുവരും എന്നാണു ഡോക്ടർ പറയുന്നത്.
https://www.facebook.com/Malayalivartha


























