അന്ന് ആ നിമിഷത്തിൽ സ്റ്റേജിൽ വച്ച് മകൾക്ക് വേണ്ടി സ്വാർത്ഥനായി... മറക്കാനാകില്ല കണ്ണുകളെ ഈറനണിയിക്കുന്ന അച്ഛൻ മകൾ ബന്ധം...

അന്തരിച്ച വയലിനിസ്റ് ബാലഭാസ്കറിനെ കുറിച്ചുള്ള ഓർമ്മകൾ ഓരോ നിമിഷവും മറക്കാനാവാത്ത മനസ്സിന്റെ വിങ്ങലുകളാകുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ബാലുവും മകള്‍ ജാനിയും സദസില്‍ ഒരുമിച്ചെത്തിയ വീഡിയോ ആണ്. പതിനായിരങ്ങളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആദ്യമായി ജാനി അച്ഛന്റെ ഷോ കാണുന്ന രംഗമാണ് വീഡിയോയില്‍ ഉള്ളത്. തന്റെ മകളെ സദസിന് പരിചയപ്പെടുത്തിക്കൊണ്ട് അവരുടെ അനുവാദം വാങ്ങിയാണ് ജാനിക്കു വേണ്ടി വാത്സല്യം നിറഞ്ഞ നീലാംബരി രാഗം ബാലഭാസ്‌കര്‍ വായിക്കുന്നത്.
ആദ്യമായാണ് തന്റെ മകള്‍ അച്ഛന്‍ വേദിയില്‍ നില്‍ക്കുന്നത് കാണുന്നതെന്നും തന്നെ മനസിലായോ എന്നറിയില്ലെന്നും വല്ലപ്പോഴും വീട്ടില്‍ എത്തുന്ന അതിഥിയാണ് താനെന്നും ബാലു പറയുമ്പോള്‍ സദസിലുള്ളവരെല്ലാം ചിരിക്കുന്നുണ്ട്. ഈ ദിവസം തനിക്ക് വളരെ സ്‌പെഷ്യല്‍ ആണെന്നും ബാലഭാസ്‌കര്‍ പറയുന്നുണ്ട്. മകള്‍ക്കുവേണ്ടി വെറും രണ്ട് മിനിട്ടാണ് സദസിനോട് ബാലു അവസരം ചോദിക്കുന്നത്. അച്ഛന്റെ സ്‌നേഹ നിര്‍ഭരമായ ഗാനത്തിന് നിറഞ്ഞ കൈയ്യടിയാണ് സദസ് നല്‍കിയത്.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരത്തെ ആശുപത്രിയില്‍ അന്തരിച്ചത്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതിനിടെയുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം. മകള്‍ തേജസ്വിന് അപകടസമയത്ത് തന്നെ മരിച്ചിരുന്നു. ബാലുവിന്‍റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും ഇപ്പോഴും ചികിത്സയിലാണ്.
https://www.facebook.com/Malayalivartha