ഒടുവിൽ മറ്റൊരു താരവിവാഹം കൂടെ... പേളി, ശ്രീനിഷ് വിവാഹം ഉടൻ; വിവാഹ തീയതി കുറിക്കാൻ തയ്യാറായി വീട്ടുകാർ....

ബിഗ്‌ബോസിൽ നിന്ന് പുറത്തേക്ക് പോവാനൊരുങ്ങിയ പേളിക്ക് ശക്തമായ പിന്തുണ നല്‍കി മത്സരത്തില്‍ തുടരാന്‍ പ്രേരിപ്പിച്ചത് ശ്രീനിയായിരുന്നു. തുടക്കത്തിലെ സൗഹൃദം പ്രണയമായി മാറുകയായിരുന്നു പിന്നീട്. ഇവരുടെ പ്രണയത്തെക്കുറിച്ച് നിരവധി വിമര്‍ശനവും വിവാദവും ഉയര്‍ന്നുവന്നിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം താരങ്ങള്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
പേളിയെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ് ശ്രീനിയും വീട്ടിലെത്തിയതിന് ശേഷമുള്ള അവസ്ഥയെക്കുറിച്ച് പേളിയും തുറന്നുപറഞ്ഞിരുന്നു. ഇടയ്ക്ക് പേലഇയെ കാണാനായി ഷിയാസ് എത്തിയിരുന്നു. ശ്രീനിയെയാണ് ഇപ്പോള്‍ തനിക്ക് മിസ്സ് ചെയ്യുന്നതെന്ന് അപ്പോള്‍ പേളി പറഞ്ഞിരുന്നു. വീട്ടിലെത്തിയതിന് ശേഷം ഫോണിലൂടെ ബന്ധപ്പെടുന്നുണ്ടെങ്കിലും നേരില്‍ക്കണ്ടിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പേളിയെക്കാണാനായി ശ്രീനിയെത്തിയത്. കൊച്ചിയിലെത്തിയ താരങ്ങള്‍ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്.
പേര്‍ളിഷ് ആര്‍മി നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇവരെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഇരുവര്‍ക്കും ലഭിച്ചത്. ടാസ്‌ക്കുകളിലെ പ്രകടനത്തിന് പുറമെ പ്രേക്ഷകരുടെ വോട്ടും കൂടി പരിഗണിച്ചതിന് ശേഷമാണ് മത്സരത്തില്‍ തുടരുന്നത് തീരുമാനിച്ചിരുന്നത്.
നിരവധി തവണ എലിമിനേഷന്‍ നോമിനേഷനില്‍ പെട്ടിരുന്നുവെങ്കിലും പുറത്താവാതെ ഫിനാലെ വരെ പേളിയെത്തിയത് പ്രേക്ഷകപിന്തുണയിലൂടെയാണ്. ബിഗ് ബോസ് ടൈറ്റില്‍ ഗാനത്തിന്റെ അകമ്ബടിയോടെയാണ് ഇവരെ വേദിയിലേക്കാനയിച്ചത്. കൊച്ചിയില്‍ റെഡ് അലേര്‍ട്ടുള്ളതിനാല്‍ ശ്രീനി പെട്ടെന്ന് മടങ്ങുകയായിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ പേര്‍ളിഷ് ആര്‍മിയാണ് ഇതേക്കുറിച്ച് അറിയിച്ചത്.
തങ്ങളുടെ വിവാഹത്തിനായി ഇരുവീട്ടുകാരും സമ്മതിച്ചുവെന്നും വിവാഹത്തീയതി നിശ്ചയിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും ശ്രീനി പറഞ്ഞിരുന്നു. അടുത്ത് തന്നെ ഇവരുടെ വിവാഹ നിശ്ചയമുണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. മമ്മി വിവാഹത്തിന് സമ്മതിച്ചുവെന്ന് പേളി വ്യക്തമാക്കിയിരുന്നു. പേളിയുടെ തീരുമാനം അതാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് അന്ന് തന്നെ പോള്‍ വ്യക്തമാക്കിയിരുന്നു. പപ്പയ്ക്ക് പിന്നാലെ മമ്മിയും സമ്മതിച്ചതോടെയാണ് പേളിയുടെ ആശങ്ക ഒഴിഞ്ഞത്. ശ്രീനിയുടെ വീട്ടില്‍ നിന്നും അനുകൂല തീരുമാനമാണ് ലഭിച്ചത്.
നൂറ് ദിവസത്തില്‍ 24 മണിക്കൂറും താന്‍ പേളിയോടൊപ്പമായിരുന്നു. എപ്പോഴും പേളിയെക്കുറിച്ചാണ് താന്‍ ചിന്തിച്ചിരുന്നത്. പരിപാടിയിലെത്തിയപ്പോള്‍ ഒരിക്കല്‍പ്പോലും പുറത്തേക്ക് പോവണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നില്ലെന്ന് ശ്രീനി പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടിലെ ഏറ്റവും സന്തോഷമുള്ള മത്സരാര്‍ത്ഥികളിലൊരാളായിരുന്നു താനെന്നും താരം പറഞ്ഞിരുന്നു. തുടക്കത്തില്‍ തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയ തങ്ങളുടെ ബന്ധം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്ന് താരം പറയുന്നു. എപ്പോഴാണ് പ്രണയം തുടങ്ങിയതെന്ന് ചോദിച്ചാല്‍ കൃത്യമായ മറുപടിയില്ലെന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha